Tuesday, December 23, 2008

ഓർമകൾ

1. മറവി

ആഗ്രഹിക്കുന്നവയെ
മറക്കാൻ മറവി നടിച്ചതു
കൊണ്ടാവില്ല

ഉണ്മയിലെഴുതിയ
ചിത്രങ്ങളെ
മായ്ക്കാൻ
അവഗണിക്കലിനുമാവില്ല

പറിച്ചു
കീറേണ്ടതെന്ന്നിരീക്ഷിക്കുന്ന
ഭൂതകാലേടുകൾ
അന്ന്
ജീവിതമായിരുന്നെന്ന്മറവിയിലാഴ്താതിരിക്കുക

ഒരു 28 കളിച്ചിട്ടിലും
ബുൾസൈക്കും
നിന്റെ മറവിയുടെ
പൊടി തട്ടി നീക്കാനാവുമെന്നറിയുക

നീ മായ്ക്കുന്ന
ചിത്രങ്ങളിൽനിന്നെ
ഉറ്റു നോക്കുന്നചില കണ്ണുകളുണ്ട്
അതിനെ നീ
കുത്തി പൊട്ടിക്കാതിരിക്കുക
അവ ഒരു മിസ്കാളിന്റെ
അകലത്തിൽ
നിന്റെ മറവികളിൽ
കാത്തിരിപ്പുണ്ടെന്നറിയിക്

കാത്തിരിക്കാനൊരാളുണ്ടാവുമ്പോൾ
മറിയുന്ന താളിൽ ജീവിതാ‍ർത്തം മാറിക്കുറിക്കുമ്പോൾ
അതിനു താഴെ ചില താളുകളിൽ
നിന്നെ പതിഞു നോക്കുന്ന
ചിലരെ നീ കണ്ടില്ലെന്ന്
നടിക്കാതിരിക്കുക

2.കൌമാരങ്ങൾ

ഇരുളും വെട്ടവുംമാറി
മാറി വീണൊരു
കോലായയുള്ള
വീടുണ്ടായീരുന്നു പണ്ട്.
പൂങ്കാവനമെന്ന്
പേർചൊല്ലി
വിളിച്ചേടത്ത്പൂവിരിഞിരുന്നോ
എന്ന ചോദ്യത്തിന്
അവിടെ കൌമാരത്തിലെ
ആണ്മകൾ വളർന്നിരുന്നു
എന്നൊരു മറുപടി.


നടന്നു പോരുന്ന
വഴികളിൽ അവർ
ചൂടോ കുളൊരോ തേടി.
പന്നികുളത്തിൽ
ഊളിയുടുമ്പോൾ
വെളുത്ത പരലുകളെ
പോലെ അവർ പിടഞു.
കറുത്ത കടൽ പന്നികളെ
പോലെപറന്നു പൊങാൻ നോക്കി
അക്കരകടവിലെ
കറുത്ത മെയ്യഴകൊത്ത
മിനിമാരുടെകണ്ണുകളിൽ
വീരത്ത്വം നിറക്കാനായി
അവർ ആഞു തുഴഞു.

പ്രണയ പർവ്വങൾ
തേടിയവരൊക്കെയും
"സുമംഗലി നീ ഓരമിക്കിമോ"
എന്നു നീട്ടി പാടി
പിന്നെ വീണ്ടുമവർ "ഒരു രാജമല്ലിയും"
"വരുവാനില്ലയും"
"കാഗസ് കി കഷ്ടിയും"
മാറി മാറിപാടി

ഒരുമയുണ്ടെങ്കിൽ
ഒരു ബീഡിയും
പത്തു പേർക്കെന്ന്.
കെട്ടിപിടച്ചുറങൂമ്പോ
അവർ പിരിയാനാവാത്തവരെന്നും

മഴയും വെയിലും
മാറി മാറി വന്നൊരു
കടപ്പുറമുണ്ടായിരുന്നു പണ്ട്
അവിടെ നിന്ന്
സ്വപ്നം നിറച്ച ഉരുക്കളിൽ
ഏഴാഴികളും താണ്ടി
ചിലർചിറകു വിരിച്ച സ്വപ്നങളിൽ
കൌമാരം യുവത്ത്വത്തിലേക്ക്വളർന്ന
ആണ്മകളും പറന്നു.
കൈ നീട്ടി സ്വാഗതം ചെയ്യുന്ന
അൻസാരികളെന്ന
ആതിഥേയരുണ്ടായിരുന്നു പണ്ട്.
ഭാണ്ഡത്തത്തിൽ
മോഹങൾനിറച്ചവരൊക്കെ
ആതിഥ്യം തേടിപറന്നു.
നിറമില്ലാത്ത കിനാക്കളും
ശബ്ദമില്ലാത്ത പാട്ടുമുള്ള
പൂ‍ങ്കാവനത്തിലിപ്പോ
പൂക്കൾക്കൊന്നും
മണവും നിറവും കാണില്ല....

3.ചന്തയിൽ തെരെയേണ്ടതാരെ



കലാലയം പണിതത്
കാലിചന്തക്ക്
പുറകിലായാതിന്റെ
മന:ശാസ്ത്രം അറിയില്ല.

പക്ഷേ ചിലതറിയാം,
തീന്മേശയിലെ ദുരന്തത്തിൽ
ചിതറിയ ചില കൂട്ടങളുടെ
ചിരിയിൽ
അഭിനയിക്കുന്നവന്റെ
നേർക്കിതിതീരി പരിഹാസം
അവരുടെ സാഹസമല്ല
സർഗാത്മകതയാണെന്ന്
അറിയാത്തവന്റെ
ചിരിഛായ ചെലപ്പോഴെങ്കിലും
ചന്തകളിലും കാണാം.

ചാഹെ കോയി മുജെ
പാടുന്നവരുടെചിരി
അവരുടെ
അസ്വാദനം അറിയിക്കുന്നു.
എന്നാൽ ഗർഭിണിയായൊരു
അധ്യാപികയുടെ
അരണ്ട മുഖമെങ്കിലും
കാണണമായിരുന്നു.
കർണ്ണങളെ പീഡിപ്പിച്ചസ്വരം
ചില ദിവസങളിൽ
ചന്തകയിൽ നിന്നും
ഉയർന്നു കേട്ട പൊലെ
ആഴ്ചയിലൊരിക്കൽ
വഴി തിരിച്ച്
ഗേൾ ഹോസ്റ്റലിനു
മുന്നിൽ കൂട്ടിവിട്ടപ്പൊഴും
ബോയ്സ് ഹോസ്റ്റൽമതിലിനു
മുകളിൽ
ഒരു വടിയുയരുന്നതും
കാത്തിരുന്നു.
ഡേ സ്കോളറുകൾ
ആഴ്ചയിലെ ആ ഒരു ദിനത്തിനും

Saturday, October 25, 2008

നജൂസിന്റെ കവിതകൾ - ആസ്വാദനം

ആതമവിമര്‍ശനത്തിന്റെ കവിതകള്‍
സ്വന്തം നെഞ്ചും മസ്തിഷ്കവും ചുഴിഞ്ഞ്‌ കീറിയുള്ള ആതമ വിമര്‍ശനം കൊണ്ട്‌ സമൂഹത്തെ പരിഹാസ്യമായി വിമര്‍ശിക്കുന്ന രീതിക്ക്‌ പുതുമ അവകാശപ്പെടാനാവില്ലെങ്കിലും നല്ല സങ്കേതമാണ്‌അത്തരം സങ്കേതങ്ങളിലാണ്‌ നജൂസിന്റെ കവിതകള്‍ പടുത്തിയര്‍ത്തിയിരിക്കുന്നത്‌.നജൂസിന്റെ ഒട്ടു മിക്ക കവിതകളും കപട നിരര്‍ത്ഥക മൂല്യങ്ങളുടെ നിരാസമാണ്‌. നേര്‍ക്കാഴ്ചകളോടുള്ള അവഗണനയും.ഈ കവിതകളൊന്നും തന്നെ കണ്ണില്‍ പതിയുന്ന കാഴ്ചകളുടെ വെറും പകര്‍ത്തലുകളല്ല. അതേ സമയം കപട സദാചാര പ്രബുദ്ധതയുടെ മുഖം മൂടികളില്‍ വാക്കുകള്‍ കൊണ്ട്‌ പോറലുകളിടുന്നു. അതിലൂടെ മുഖങ്ങളുടെ യഥാര്‍ത്ഥ നിറങ്ങളില്‍ വേളിച്ചം തട്ടിക്കുന്നു. ഈ കവിതകളുടെ വായന ചങ്കില്‍ തറച്ചേക്കും പൊള്ളെലേല്‍പിച്ചേക്കും അതു കൊണ്ട്‌ വീണ്ടും വീണ്ടും ഇവനെ വായിക്കുംപ്രണയത്തെ പറയുകയാണെങ്കില്‍ വിരഹമായിരിക്കും നജൂസിന്റെ കവിതയിലെ ഭാവം. "കാത്തിരിപ്പ്‌" തീര്‍ത്തും ഒരു വിരഹ കവിതയാണ്‌. ബോഡി സെലിബ്രിറ്റി (ശരീരാഘോഷം) പ്രണയമാവുന്ന കാലത്തും ആത്മാവ്‌ പ്രണയാഘോഷ ശരീരത്തിലെ ഒരു അവയവമാണെന്നും അവക്ക്‌ വേദനിക്കുമെന്നും മുറിവേല്‍ക്കുമെന്നും ഈ കവിത പറയുന്നു. നൃത്തത്തിന്റേയും ചിലങ്കയുടേയും ആഘോഷത്തിനും ആരവത്തിനും ശേഷം ഇടവഴികളില്‍ ഒരു വളപ്പൊട്ട്‌ തേടുന്ന ഒരു ആത്മാവിനെ കവിതയുടെ വഴിയില്‍ കാണാം. ഏകദേശം ഇതേ അച്ചില്‍ വാര്‍ക്കപ്പെട്ട പ്രണയ വിരഹ കവിത തന്നെയാണ്‌ "പായയും" പക്ഷേ അതിതീവ്രവും വൈകാരിവുമായ ബിംബങ്ങളാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌,“കാത്തിരിപ്പിലേതു” പോലെ അധികമായി പോയതും മുഴച്ചു നില്‍ക്കുന്നതുമായ ഒറ്റ വാക്കു പോലും ഇതിലില്ല . ഒരു പക്ഷേ കാത്തിരിപ്പെഴുതിയ ശേഷം എഴുതിയതായതു കൊണ്ട്‌ കവി എഴുത്തില്‍ പാകത കൈവരിച്ചതുമാവാം , പിന്നീട്‌ വരൂന്ന കവിതകളും കാലം കവിയുടെ കൈവഴക്കത്തിനും കരവിരുതിനും ചാരുത കൂട്ടുന്നതായും ന്യൂനതകളെ കുറക്കുകയും ചെയ്ത്‌ കവിയില്‍ പാകത വരുത്തിയതായി കാണാം.പായ എന്ന കവിതയില്‍ തീക്ഷ്ണ ബിംബങ്ങള്‍ നോക്കുക. അസംതൃപ്ത രതിയുടെ ഏറ്റവും സമൂര്‍ത്തബിംബങ്ങളാണല്ലോ നാഗങ്ങള്‍,തലക്കെട്ടിലെ പായ തന്നെ ചൂടും തണുപ്പുമുള്ള (കാമവും മരണവും) ബിംബമായി കവിതയില്‍ വരുന്നു.പക്ഷേ ഈ കവിതയിലും ഞാനിലേക്കും എന്നിലേക്കും തന്നെയാണ്‌ കവി നടന്ന് കയറുന്നത്‌. എല്ലാ കവിതകളിലുമെന്ന പോലെ."മാപ്പ്‌ സതീര്‍ത്ഥ്യാ" എന്ന കവിത വ്യക്തിപരമായി ആര്‍ക്കോ ഉള്ള കുറിപ്പായി തോന്നും വായനയില്‍. ഭാഷയും വാക്കുകളുടെ പെറുക്കി വെക്കലും മാത്രമല്ല കവിത എന്നുള്ളതു കൊണ്ട്‌ തീര്‍ത്തും പരാജയപ്പെട്ട ഒരു കവിതയാണിത്‌.ബിംബങ്ങളുടെ സഹായമൊന്നും തേടാത്തെ അയച്ചു കൊണ്ട്‌ തന്നെ സ്വയം വിമര്‍ശിച്ച്‌ ശക്തമായ സാമൂഹിക വിമര്‍ശം നടത്തുന്ന കവിതയാണ്‌ “പുരുഷമേധം“‘, ആഴവും വേരുമിറങ്ങാതെ തന്നെ നേര്‍ക്കുനേര്‍ വായിച്ചു പോവാവുന്ന ഒരു കവിത.ചിന്തകളില്‍ നിന്നും കവിത പൊട്ടിയൊലിച്ച്‌ വന്നേക്കാം, അതിലെ ബിംബങ്ങളൊക്കെ ഒരു പ്ലാസ്റ്റിക് ബിംബങ്ങള്‍ പോലെ ജീവന്‍ കുറവാവും എന്നാല്‍ അവ ചിന്തിപ്പിക്കും , പക്ഷെ കുറെ കാണുമ്പോള്‍ മടുപ്പിക്കും അത്തരം ബിംബ നിര്‍മിതിയാണ്‌ കുപ്പായങ്ങള്‍ എന്ന കവിത. ചിന്തോദ്ധീപകമാണ്‌ കവിത, പക്ഷേ എഴുതാന്‍ വേണ്ടി എഴുതിയ പോലെ.ഈ കവിതാ കൂട്ടത്തിലെ പതിരാണ്‌ സ്വതന്ത്ര്യം എന്ന കവിത.കവിത എന്ന് വിളിക്കാനാവാത്ത ഒന്ന്."ആദ്യരാത്രിയും" പറയുന്ന പ്രമേയത്തെ വേറിട്ട്‌ പറയുന്നതു കൊണ്ടുള്ള രസംകൊണ്ട്‌ വായനാ സുഖം നല്‍കുന്ന കവിതയാണ്‌. അവസാനവരി കവിയുടെ ആത്മീയതയും പുനര്‍ജനി വിശ്വാസവും പുറത്ത്‌ കൊണ്ട്‌ വരുമ്പോലെ തോന്നിക്കുന്നു."അന്യന്‍" നേരെ ചൊവ്വേയുള്ള വിരഹകവിതയെന്ന് തോന്നുമെങ്കിലും അത്‌ ആധുനിക കുമിള പ്രണയങ്ങള്‍ക്ക്‌ നേരെയുള്ള സാമൂഹിക വിമര്‍ശം കുറഞ്ഞ വരികളില്‍ ഞാനിലൂടെ ചിത്രീകരിച്ചതാണ്‌. എന്ത്‌ തന്നെ പറയുമ്പോഴും ഞാനിന്റെ കൂട്ട്‌ വേണമല്ലോ ഈ കവിക്ക്‌.നജൂസിന്റെ ഏറ്റവും നല്ല കവിത "വേശ്യ"യാണെന്നതില്‍ സംശയമില്ല. നേരത്തെ പറഞ്ഞ പോലെ കപട പ്രബുദ്ധതയുടെയും മൂല്യ സദാചാരങ്ങളുടെയും നിരാസമാണീ കവിത. പ്രണയത്തിന്റെ വാര്‍പ്പുമാതൃകകളായ ഉപമകളെ പാടെ അട്ടിമറിച്ച്‌ കൊണ്ട്‌ കള്‍ട്ട്‌കളായ കവിതയേയും കവികളേയും കൊണ്ട്‌ പ്രണയത്തെ ഉപമികുന്നു. ആധുനികകാലത്തെ അത്യുദാത്തമായ ഉപമകള്‍ അതു തന്നെയാണ്‌. വേശ്യ ജീവിതത്തിന്റെ ഇരുണ്ട മേച്ചില്‍ പുറങ്ങളിലാണെന്നും അവിടെ വെളിച്ചം പോയിട്ട്‌ ഒരു തീ പൊരി പോലും കത്തിക്കാന്‍ അനുവദികാത്ത സമൂഹം അസംതൃപ്ത ലൈഗിംക തൃഷണയുമായി പാമ്പുകളേ പോലെ അവളില്‍ വിഷം ചീറ്റുമെന്നും പിശുക്കിയ വാക്കുകളില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതും പോരാഞ്ഞ്‌ പോക്കറ്റിലെ ഗാന്ധിതലയിലെ ചുംബനം കൃത്രിമത്ത്വത്തിനപ്പുറം എങ്ങനെ തൃഷണയെ ക്ഷമിപ്പിക്കും എന്നു കൂടി ചോദിച്ച്‌ നിര്‍ത്തുന്ന കവിത അതി മനോഹരമായി അതീവ മുറുക്കത്തോടെ എഴുതിയതു തന്നെയാണ്‌. ഭോഗിക്കുമ്പോള്‍ ഏറ്റവും തരം താണ വേശ്യപ്രാപിക്കണമെന്ന ലൈഗിക ചൊല്ലുകളെ ഒരു നോട്ടിന്റെ വിലയുള്ള കൃത്രിമത്ത്വമേ ഈ ഭോഗത്തിനുമുള്ളൂ എന്ന വരിയിലൂടെ തിരുത്തിയടിക്കുന്നു കവി. പക്ഷേ അവസാന വരിയിലെ കടലിലെ അരയന്നങ്ങള്‍ എന്നത്‌ ശരിയായ ഒരു പ്രയോഗം തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കും.കവിത മൊത്തത്തില്‍ അപനിര്‍മിതിയായതു കൊണ്ട്‌ തെറ്റാണെന്നും പറയാനുമാവില്ല“കത്തിയും“ “വാതിലും“ ബിംബവല്‍ക്കരിച്ച കവിതയാണെങ്കിലും മസ്തിഷ്ക രചനയായതിനാല്‍ ബിംബങ്ങളിലൂടെ ആഴങ്ങളിലേക്കിറങ്ങേണ്ട അനിവാര്യതയില്ല. ഒരു ഈസി റീഡിഗ്‌ ആണ്‌ ഈ കവിതകള്‍ . എന്നാല്‍ നജു സ്പര്‍ശം ഈ കവിതകൾലിലെ പിരിമുറുക്കങ്ങളിലൂടെ നമ്മിലേക്ക്‌ ആഴ്ന്നിറങ്ങും.“ആവലാതിയും“ “സംശയവും“ പുരുഷപക്ഷത്തു നിന്നുള്ള പെണ്‍ശബ്ദങ്ങളും സ്ത്രീപക്ഷ രചനയുമാണ്‌. മാതാവിന്റെ നൊമ്പരതെ അതി തീവ്രമായി ചിത്രീകരിക്കുന്നു ഇവ രണ്ടും. "സംശയം" കവിതയിലെ ഭാവനകൊണ്ട്‌ അത്ഭുതപ്പെടുത്തുന്നു ചേമ്പില കൂമ്പിലേക്ക്‌ അടയാളമില്ലാത്ത ചോര , പെണ്ണ് സ്നേഹവും കരുണയും തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നു ഈ കവിത. അതി മനോഹരമായ ശില്‍പഭംഗിയാണ്‌ “സംശയം" എന്ന കവിതക്ക്‌, നിസ്സാരമെന്ന് തൊന്നുന്ന വരികളില്‍ എന്തൊരു പിരിമുറുക്കമാണ്‌ പകരുന്നത്‌, വായിക്കുന്നവനൊക്കെയും പെണ്ണായി പോവുന്നു, പക്ഷേ കവി സ്വയം കുഴിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.."തടസ്സവും" ഒരു ഞാന്‍ കവിതയാണ്‌, എന്നാലും പ്രണയത്തിന്റെ ബോഡി സെലിബ്രിറ്റിയെ അല്ലെങ്കില്‍ ശരീരത്തിലൂടെ പ്രണയത്തിലേക്ക്‌ നടന്നു കയറാനാവത്തവന്റെ നിസ്സഹായതയെ ചിത്രീകരിക്കുന്നു.“‘ഉഷ്ണം“ എന്ന കവിത അതിന്റെ ഘടനാശെയിലി കൊണ്ട്‌ രസകരമായ ഒന്നാണ്‌.“‘ഉപ്പുമാങ്ങക്ക്‌“ ഇതര കവിതകളെ അപേക്ഷിച്ച്‌ മുറുക്കം കുറവാണ്‌. എന്നാലും അവ ചില സൂചകങ്ങളിലേക്ക്‌ ചൂണ്ടുവിരല്‍ നീട്ടുന്നുണ്ട്‌, കാണാതെ പോവുന്ന കാഴ്ചകളിലേക്ക്‌ അത്‌ വിരല്‍ ചൂണ്ടി കാണിക്കുന്നു. പൊന്നാനി കടപ്പുറത്തെ മുക്കുവരും ചെട്ടിച്ചിയും ഉമ്മൂമയും പിന്നെ വീണ്ടും ഞാനിലേക്ക്‌ തിരിക്കുന്ന മുത്തങ്ങാ മണം നുള്ളിമാറ്റിയതുമൊക്കെ കാണാതെ പോവുന്ന കാഴ്ചകളിലേേക്കുള്ള ഒരു ചൂണ്ടല്‍ മാത്രമാണ്‌.പൊതുവായനയില്‍ ആത്മരതി എന്ന് തോന്നിപ്പോവും വിധത്തില്‍ എന്നിലേക്ക്‌ ഞാനിലേക്ക്‌ ആത്മത്തിലേക്ക്‌ ആഴ്ന്നിറങ്ങുന്ന കവിതകള്‍ എന്ന് തൊന്നുമെങ്കിലും ഞാന്‍,എന്നത്‌ സമൂഹത്തിലേക്ക്‌ തിരിച്ച്‌ വെച്ച കണ്ണാടി മാത്രമാണെന്ന് വേരുകളിറങ്ങിയ വായന തീര്‍ച്ചപ്പെടുത്തുന്നു.ഈ കവിതകളൊക്കെയും സമൂഹത്തിന്റെ അടയാളപ്പെടുത്തലോ അവക്കു നേരേയുള്ള ചൂണ്ടലോ ആണ്‌. ഓരോ കവിതയിലൂടെയും സ്വയം വളര്‍ന്ന കവിയാണ്‌ നജൂസ്‌ എന്ന് ഈ ബ്ലോഗിന്റെ പൂര്‍ണ്ണ വായനമനസ്സിലാക്കുന്നു. പിരിമുറുക്കത്തിനും ബിംബസൃഷ്ടിക്കും വേണ്ടി ചിന്തിച്ചെടുത്ത്‌ ബുദ്ധി കൊണ്ട്‌ ബിംബങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതാണ്‌ ഈ കവിയുടെ എറ്റവും വലിയ ന്യൂനത.

*******
അൻസാർ പൂർവ്വ വിദ്യാർത്ഥിയും ബ്ലോഗറുമായ നജൂസിന്റെ കവിതകളെ കുറിച്ച് ശെഫി എഴുതിയ ആസ്വാദനം വീണ്ടും പോസ്റ്റുന്നു.

Saturday, August 9, 2008

വിവാഹിതരായി

അന്‍സാര്‍ കോളേജ് പൂ‍ര്‍വ്വ വിദ്യാര്‍ത്ഥിയും ഗാബ്സ് അംഗവുമായ ഷാനവാസ് വിവാഹിതനായി.
വധു ഹഷീമ.
യുവമിഥുനങള്‍ക്ക്‌ ഗാബ്സിന്റെ മംഗളാശംസകള്‍

Wednesday, July 30, 2008

ജന്മദിനാശംസകൾ


ആത്മാവിന്റെ ആഴങ്ങളിൽ ചുഴിഞ്ഞ് കവിതയുടെ ശകലങ്ങൾ കണ്ടെടുക്കുന്ന ബ്ലോഗറും അൻസാർ പൂർവ്വ വിദ്യാർത്ഥിയുമായ നജൂസ് (നജ്മുദ്ധീൻ മന്ദലംകുന്ന്) ന്റെ ജന്മദിനം നാളെ (31-ജൂ‍ലൈ)

പ്രിയ സുഹൃത്തിന് ആശംസകൾ

Tuesday, July 15, 2008

പെരുമ്പിലാവില്‍ മഴ പെയ്യുമ്പോള്‍

ഴക്കാലം എല്ലായിടത്തുമെന്ന പോലെ അൻസാറിലേയും ജീവിതത്തിൽ ചില മാറ്റങ്ങൾക്കു കാരണമാവാറുണ്ടായിരുന്നു. പെയ്തുകൊണ്ടേയിരിക്കുമ്പോൾ നമ്മൾ ഇടക്കെങ്കിലും മഴയെ ശപിക്കാറുണ്ടെങ്കിലും ചുട്ടു പൊള്ളുന്ന വേനലിനെക്കാൾ ഗൃഹാതുരതയോടെ ഓർമ്മകളെ നേർത്ത കുളിരോടെ സുഖിപ്പിക്കുന്നത്‌ ഇലകളെ താളം തുള്ളിക്കുന്ന മഴക്കാലം തന്നെയാണ്‌.

അന്‍സാറിലെ ലൈബ്രറിക്കു താഴെയുള്ള ഞങ്ങളുടെ ചെറിയ ക്ലാസ്‌മുറിയിൽ മഴക്ക്‌ സൗന്ദര്യം കൂടും. ലൈബ്രറിക്കു മുന്നിലെ ഉങ്ങിലും ക്ലാസ്‌ മുറിക്ക്‌ പിന്നിലെ തെങ്ങിലുമൊക്കെ മഴ താളം കൊട്ടുന്ന ശബ്ദം. ഇത്തിരി ദൂരെയുള്ള മെസ്സിന്റേയുംകോളേജിന്റെ ഇതര ബിൽഡിംഗുമൊക്കെ മഴയുടെ തിരശീല മറച്ചേക്കും. ആ തിരശീലയെ വകഞ്ഞു മാറ്റി റാണി മിസ്സോ, ഹനീഫ്‌ സാറോ എപ്പോഴും വരാം.
അൻസാറിലെ മഴ ഓർമ്മകൾക്ക്‌ ചില ശബ്ദങ്ങളൊക്കെയുണ്ട്‌.‌ മരത്തിൽ, തെങ്ങോലകളിൽ, മെസ്സിനുമുകളിൽ പിന്നെ മാറ്റിനി ഷോക്ക്‌ കാസിനോയിലെ തീയേറ്ററിനു മുകളിൽ മഴ തുടി കൊട്ടുന്ന ശബ്ദം. മഴ ഞങ്ങളുടെ ആസ്വാദങ്ങളെ മാറ്റി മറിക്കുന്നു. പുലർച്ചെ സുബ്‌ഹി നിസ്കാരത്തിനും മെസ്സിലെ ടൈഗർ ബിസ്കറ്റും ചായക്കും ശേഷം ഉറക്കത്തെ വാശിയിലേക്ക്‌ മാറ്റുന്ന ബാഡ്മിന്റൺ കളിയെ, വൈകീട്ട്‌ ഹോസ്റ്റൽ മുറ്റത്തെ ക്രിക്കറ്റിനെ, അതിനു മുകളിലെ കോർട്ടിൽ വോളിബാളിനെ, സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബാളിനെ എന്തിനേറെ ക്ലാസ്‌ കഴിഞ്ഞ ഉടൻ മെസ്സിനു മുൻപിൽ കരിങ്കൽ മതിലിനു മുകളിലിരുന്ന് അതിലൂടെ സ്കൂളും കോളേജും വിട്ട്‌ പോവുന്ന പെൺകിടങ്ങളോടുള്ള കമന്റടിയെ വരെ മഴ തകിടം മറിച്ചേക്കും. പിന്നെ റൂമിനകത്തെ റമ്മിയും 28 ഉം തന്നെ ശരണം, ഇടക്കെങ്കിലും കാസിനോയിലെ മാറ്റിനിയും., അതിനു മുൻപിലെ ബിൽഡിങ്ങിലെ ഇന്റർന്നെറ്റ്‌ കഫേയും. കഫേയിലെ ഇടുങ്ങിയ ക്യാബിനിൽ നാലുപർ ഞെരുങ്ങിയിരിക്കും. പുറത്തെ മഴ തണുപ്പിക്കുന്ന അന്തരീക്ഷത്തിലും ക്യാബിനുകളിൽ എപ്പോഴും ചൂടായിരിക്കും..

പിന്നെ മഴക്കാല കളികളിലൊന്നായി കുളിയെ കണക്കാക്കി. ക്ലാസിനു ശേഷം തിരൂർ അബ്ദുള്ളയുടെ നേതൃത്ത്വത്തിൽ പന്നിക്കുളത്തിലെക്കും ഇടക്കൊക്കെ ജിം കുളത്തിലേക്കും നീണ്ട കുളികൾക്കായി പോയി തുടങ്ങി.

ആ കുളങ്ങളുടെ പേരു അതു തന്നെയാണോ എന്ന് ഞങ്ങൾക്കറിയില്ല. അതാവാൻ ഒരു വഴിയും കാണുന്നുമില്ല. പന്നിക്കുളത്തിനു സമീപം ഒരു പന്നി വളർത്തു തൊഴുത്തുണ്ട്‌. അതു കൊണ്ട്‌ അതിനെ ഞങ്ങൾ പന്നിക്കുളം എന്ന് വിളിച്ചു. അതു പോലെ ജിം കുളത്തിനു സമീപം ഒരു ജിനേഷ്യം ഉണ്ടായിരുന്നു പിന്നീട്‌ അത്‌ അവിടെ നിന്ന് മാറിപോയെങ്കിലും കുളത്തിനെ ഞങ്ങൾ ജിം കുളം എന്ന് തന്നെ വിളിച്ച്‌ പോന്നു.

പന്നിക്കുളത്തിലെക്കുള്ള പോക്ക്‌ ആവേശം തന്നെയാണ്‌ എല്ലാർക്കും . ജിം കുളത്തിന്റെയത്ര തെളിമ വെള്ളത്തിനു കാണില്ലെങ്കിലും തെളിമയുള്ള ചില കൗമാരമുഖങ്ങൾ പന്നിക്കുള വഴികളിൽ കാണാം ഭാഗ്യമുണ്ടെങ്കിൽ കുളക്കടവുകളിലും കാണാം. കുളക്കടവുകളിൽ സ്ത്രീരത്നങ്ങൾ കുളിക്കുമ്പോഴൊക്കെയും ഞങ്ങളുടെ കൗമാര മോഹങ്ങൾ സാഹസങ്ങൾ ചെയ്യിച്ചു. ഉയർന്ന പാറക്കൂട്ടങ്ങളിൽ നിന്ന് ഞങ്ങൾ ഉയർന്ന് ചാടി ഒന്ന് മറിഞ്ഞു കറങ്ങി കുളത്തിലെക്ക്‌ ഊളിയിട്ടു. ഡോൾഫിൻ ചാട്ടവും തവള മറിച്ചിലുമൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ ആർത്തു വിളിച്ചു, പെണ്ണുങ്ങൾ നോക്കുമ്പോൾ പുളകിതരായി.
സൈജലും,അബ്ദുള്ളയും അജമലുമൊക്കെ ഉയരങ്ങളിൽ നിന്ന് ചാടിമറിയുമായിരുന്നു. മജീദും അമീനുമൊക്കെ ചെറിയ ഉയരങ്ങളിൽ നിന്ന് കൊച്കു മറിഞ്ഞു ചാട്ടങ്ങളിൽ ഒതുങ്ങി.

കൂളത്തിലെ കുളിക്കിടയിൽ മഴ പെയ്യുമ്പോൾ നല്ല രസമാണ്‌. മുങ്ങി പൊങ്ങുമ്പോൾ മഴനൂലുകൾ കണ്ണിനു മൂന്നിലൂടെ ആഴ്‌ന്ന് കുളം നെയ്യുന്നുണ്ടാവും.

മഴക്കാലത്ത്‌ കുടചൂടി പോവുമ്പോഴാണ്‌ പെൺകുട്ടികൾ ഏറ്റവും സുന്ദരിയാവുന്നത്‌ എന്ന് ഒരു വൈകുന്നേരും ഹോസ്റ്റൽ വരാന്തയിൽ നിന്ന് അന്നത്തെ അധ്യായനം കഴിഞ്ഞു പോവുന്ന പെൺ കുട്ടികളെ നോക്കി പറഞ്ഞതാരാണ്‌.

മഴ ഏറെ ബുദ്ധിമുട്ടിച്കിരുന്നത്‌ ഡേ സ്കോളേഴ്സിനെ ആയിരുന്നു. പുസ്സ്തകങ്ങൾ തന്നെ അധികപറ്റാവുന്ന ആൺകുട്ടികൾക്ക്‌ കുട അധികഭാരം തന്നെയായിരുന്നു. ഭൂരിപക്ഷവും കുടയെ കൂടെ കൂട്ടിയില്ല. ബസ്സിറങ്ങിയാൽ ശ്രീനിയുടെ കടയിലെക്ക്‌ ഒരോട്ടം. മഴക്കാലമായതിനാൽ ലൈംസോഡക്ക്‌ ആശയില്ലെങ്കിലും ഒരു പപ്‌സോ പാൽഗോവയോ ചവക്കുമ്പോൾ കൂടെ കുടിക്കാൻ ലൈംസോഡ തന്നെ ശ്രീനിയുടെ കടയിൽ ശരണം.

കടയിൽ നിന്ന് കോളേജിലേക്കുള്ള ദൂരം മഴ നനയുക തന്നെ വേണം. ഒരു കുടക്കീഴിൽ നാലു പേരും ഒന്നിച്ച്‌ നനഞ്ഞ്‌ അവരങ്ങനെ നടന്നു വരും , മഴക്കാലത്ത്‌ ഞങ്ങളുടെ ക്ലാസിലെ ഏക ഡേ സ്കോളർ നജ്‌മുദ്ധീൻ എന്നു നനഞ്ഞൊലിച്ചു.

മഴ എപ്പോഴും നമ്മെ മടിപിടിപ്പിച്ചു കൊണ്ടിരിക്കും. പുറത്തിറങ്ങാൻ തൊന്നുകയേ ഇല്ല, അതുപോലെ തന്നെ ക്ലാസിലിരിക്കാനും. ലൈബ്രറിയുടെ മൂലകളിൽ നനഞ്ഞ്‌ ജനലിലൂടെ വരുന്ന നേർത്ത കാറ്റിന്റെ കുളിരിനെ പ്രതിരോധിച്ച്‌ എതെങ്കിലും ഒരു താളിൽ തല താഴ്ത്തി ഇരുന്നു മിക്കവരും. ലൈബ്രറിയുടെ പുറം ചുമരിൽ പറ്റിക്കിടന്ന നിലാവെന്ന കണ്ണാടി മാഗസിൻ മാത്രം നനഞ്ഞൊട്ടി വായനക്കാരെ കിട്ടാതെ ഏകാന്തമായി കിടക്കും ഈ മഴക്കാലങ്ങളിൽ.


തയ്യാറാക്കിയത്‌ : പൊടിമോന്‍

Monday, July 7, 2008

ഷമ്മിക്ക്‌ ജന്മദിനാശംസകൾ


പൂത്തുനില്‍ക്കുന്നൊരു
മരമാണ്‌ നീയെപ്പോഴും

ഉള്ളിലെ പ്രണയംകൊണ്ട്‌
പുറം നിറക്കുമ്പോള്‍
നിന്നിലെ
കൊഴിഞ്ഞൊരു
പൂത്തിരിയായാലും
ഞങ്ങള്‍ ധന്യര്‍

‍കത്തുന്ന ചൂടിലെ
പൊള്ളുന്ന പ്രണയാക്ഷരങ്ങളാല്‍
ഒട്ടിച്ചു വെക്കട്ടെ
ജന്മദിനാശംസകള്‍



Sunday, July 6, 2008

ജന്മദിനാശംസകൾ


ആതമാവിനെ പോള്ള്ലിക്കുന്ന പാട്ടു കൊണ്ടുപോലും നമ്മളെ ചിരിപ്പിക്കുന്ന അൻസാറിന്റെ പൂർവ്വ ഭാവ ഗായകന്റെ പിറന്നാളിന്ന്.
സൈജലിനു ജന്മ ദിനാശംസകൾ

Saturday, June 21, 2008

മോഹം


ഒരു നിലാ പക്ഷിയായ്‌
നിന്‍ ചാരെ അണയാന്‍
‍മോഹം

ഒരു കുളിര്‍ തെന്നലായ്‌
നിന്നെ തഴുകാന്‍
‍മോഹം

ഒരു സുന്ദര രാഗമായ്‌
നിന്നില്‍ നിറയാന്‍
മോഹം

ഒരു തേന്‍ മഴയായ്‌
നിന്നില്‍ പെയ്തിറങ്ങാന്‍
മോഹം

ഒരു മുല്ല വള്ളിയായ്‌
നിന്നില്‍ പടരാന്‍
മോഹം

ഒരു ചിത്രശലഭമായ്‌
നിന്‍ മധു നുകരാന്‍
മോഹം

വെറുതെ ഈ വേളയില്‍
നിന്നെ കുറിച്ചെഴുതുവാന്‍
‍മോഹം

മോഹങ്ങള്‍
‍അനന്തമാം
മോഹങ്ങള്‍
തീരത്ത മോഹങ്ങള്‍
‍വെറുതെ മോഹിക്കുവാന്‍
‍മോഹം

എഴുതിയത്‌ സൈജല്‍ നെടുവന്നൂര്‍

Wednesday, June 4, 2008

മൂന്ന്‌ കവിതകള്‍



ഒളിച്ചും കണ്ടും


നടിക്കലിനെ
കണ്ട്‌ കാണാതിരുന്നും
എത്തുന്നെടുത്തിരിക്കുമ്പൊഴും
പിടിക്കാതെ
നിന്നെ ജയിക്കാന്
‍വിട്ടും
കളിയങ്ങനെ
ഹരം പിടിക്കുമ്പോള്
‍നീ ഒളിച്ചിരിക്കുമ്പോള്
‍നിന്നെ തിരെഞ്ഞ്‌
മടുത്തെന്നതെന്ന്
നിന്റെ കരുതലും
എന്റെ നടിക്കലാണ്‌
എന്നറിയുക
നീ ഒളിച്ചത്‌
എന്റെ ഹൃത്തിലാണെ-
ന്നറിയാതെയുള്ള
ഈ മറഞ്ഞിരിക്കലില്‍
‍നീ അറിയുക
വെള്ളിടിക്കൊപ്പം
വരുന്ന ഒരു മഴയായ്‌
എന്റെ ഹൃദയത്തിലൊഴുകി
ഞാന്‍ നിന്നെ കണ്ടെടുക്കും
അന്ന് എന്റെ കണ്ണ്‌
ചുവന്നിരിക്കുന്നതെന്തിനെന്ന്
നീചോദിക്കാതിരിക്കുക..
നഷ്ട്‌മാവാനും
നഷ്ട്‌പ്പെടുത്താനും
എളുപ്പമാണല്ലോ..
നഷ്ട്‌പ്പെടലിന്റെ
വേദനയും
നഷ്ട്‌പ്പേട്ടതിനെ
തിരിച്ചെടുക്കാനുള്ള പാടും
നീ അറിയുന്നേയില്ലല്ലോ..
(കടപ്പാട്‌)






പൂവ്‌


ഞനൊരു കുപ്പി വള
പൊട്ടിച്ചു.
പൊട്ടിയിലിച്ചത്‌
രക്തം

ആ രക്തം എന്റെ
ഹൃദയത്തിന്റെ
കണ്ണീരായിരുന്നു
തുടച്ചു
കളയുന്ന കൈേലേസില്‍
പോലും
ചുവന്ന കണ്ണീരിന്
‍കറ പടര്‍ന്നേക്കും

അത്ര നിസ്സാരമായി
ചവിട്ടിയരഞ്ഞു
കളയാന്‍ കഴിമോ
ഞങ്ങള്‍ക്കാ പൂവ്‌






ഓര്‍മ്മപ്പെടുത്തല്‍


ഈ ഓര്‍മപ്പെടുത്തലിന്റെ
വാക്കുകളില്‍
നിന്നെ നോവിക്കാന്‍
മാത്രം മുള്‍മുനയുള്ളത്‌
ഏതിനാണ്‌.

ഉണ്മയില്‍ കെട്ടിയിരുന്ന
ബന്ധ ചരട്‌
അയയുമ്പോള്‍
മുറുക്കലിന്റെ
ധര്‍മമെറ്റിരുന്ന
ഏതു വാക്കാണ്‌
നിന്നെ അലോസരപ്പെടുത്തുന്നത്‌

ഒരു ബിസ്കറ്റിനു പോലും
നന്ദിയാട്ടി തരുന്ന
ഒരു ജന്തുവിന്റെ
രണ്ടക്ഷര നാമം
നിന്റെ സുഹൃത്തിനു
ചാര്‍ത്താന്‍ മാത്രം
എന്തു മര്യാദക്കേടാണ്‌
ഈ വാക്കുകളില്‍
‍നിനക്കു മേല്‍
വിഷമായി പടര്‍ന്നത്‌.

അസ്വസ്ഥകളൊക്കെയും
തെറിയാന്‍ പറയാന്‍
‍കഴിഞ്ഞാന്‍
നിന്റെ മനസ്സു
തണുക്കുമെങ്കില്
‍ആ തെറികള്‍
നീ ഇവിടെക്കെറിയുക

(കൂട്ടിചേര്‍ത്തത്‌)
ചിത്രം ഇവിടെ നിന്ന്‌

Sunday, May 11, 2008

വിവാഹിതരായി


ബ്ലോഗറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശഫീക്ക്‌ ഇസുദ്ദീന്‍ , ഞങ്ങളുടെ (പൊടിമോന്‍) നിക്കാഹ് കഴിഞ്ഞു. വധു ഡോ: ഷംലീന. ഇണകള്‍ക്ക് മംഗളാശംസകള്‍.

Wednesday, March 26, 2008

ഒരു ഓര്‍മ

അന്‍സാര്‍ ജീവിതത്തിലെ രണ്ടാം വര്‍ഷത്തിലെ മാര്‍ച്ച്‌ ഇരുപതഞ്ച്‌..
പുന്നയൂര്‍കുളത്തിനടുത്തെ കൊമ്പത്തേല്‍പടിയില്‍ സുരേട്ടന്റെ വീട്ടില്‍ താമസിക്കുന്ന കാലത്തെ ഒരു വൈകുന്നേരം. അന്‍സാര്‍ കാലത്തെ കുറച്ചു കാലം ഞങ്ങളുടെ ഗ്യാങ്ങ്‌ ആ വീട്ടില്‍ പെയിംഗ്‌ അല്ലാത്താ വെറും ഗസ്റ്റ്‌ ആയി താമസിച്ചിരുന്നല്ലോ.
ഓരോ വര്‍ഷത്തിന്റെയും അവസാനം ഞങ്ങള്‍ എട്ടു പേര്‍ ഒരു വീടെടുത്ത്‌ താമസിക്കും 3-4 ഓ മാസം. കമ്പയിന്‍ സ്റ്റഡി എന്ന് പേര്‍.ഃഓസ്റ്റലില്‍ സാധ്യമാവാത്ത എന്ത്‌ കമ്പയിന്‍ സ്റ്റഡി എന്ന ചോദ്യം അരുത്‌.

ഓരോ വീട്ടിലും ഞങ്ങള്‍ ഒോരോ പാട്ടിനെ സ്നേഹിച്ചു. ആ പാട്ട്‌ വീണ്ടും വീണ്ടും കേട്ടു.ഗ്യാങ്ങിലെ എല്ലാവര്‍ക്കും ആ പാട്ട്‌ കാണാതെ പഠിച്ചു.കൂട്ടമായിരുന്ന് പാടി.. പഠിക്കനിരുന്നാല്‍ ഓരോ 20 മിനുട്ടിന്റെ ഇടവേളകളിലും പഠനം നിര്‍ത്തും. ആ പാട്ട്‌ ഒന്ന് കേട്ട്‌ വീണ്ടും പഠനത്തിലേക്ക്‌ മടങ്ങുംആദ്യ വര്‍ഷത്തെ കരിക്കടിലെ വീട്ടില്‍ "കാഗസ്‌ കി കഷ്ടി" രണ്ടാവര്‍ഷത്തിലെ സുരേട്ടന്റെ വീട്ടില്‍ "വരുവാനില്ലാരുമീ വിജനമാം", മൂന്നാം വര്‍ഷത്തെ പൂങ്കാവനത്തെ വീട്ടില്‍ "മിഴിയിണ ഞാന്‍ അടക്കുമ്പോള്‍".ഒരു പാട്ടു കൊണ്ട്‌ ഒരു വര്‍ഷത്തെ സ്‌മൃതികളെ ഞങ്ങള്‍ അടയാളപ്പെടുത്തി.

രണ്ടാംവര്‍ഷത്തിലെ മാര്‍ച്ച്‌ 25 ലെ ആ വൈകുന്നേരത്ത്‌ ഞങ്ങള്‍ മൂന്നു പേര്‍ - ഞാന്‍ , റിയാസ്‌, ബാബു, -എന്നിവരെ നാട്ടില്‍ പോയി തിരിച്ചെത്തിയിട്ടുള്ളൂ. അതു കൊണ്ടായിരിക്കണം ശബ്ദമായനമായ ഞങ്ങളുടെ സാധാരണ ദിനങ്ങള്‍ല്‍ നിന്നും വിഭിന്നമായി ശാന്തവും മൂകവുമായിരുന്നു അന്ന്.വൈകുന്നേരം ഞാന്‍ ബാബുവിനോടും റിയാസിനോടും പറഞ്ഞു " കുമ്ന്ദകുളത്തുപോയി നന്നായി ഭക്ഷണം കഴിച്ചു വരാം".അന്തരീക്ഷം പകര്‍ന്ന മടുപ്പ്‌ അവര്‍ റണ്ടിലും, വീടിനടുത്തുള്ള നില്‍ക്കുമ്പോള്‍ പുറകിലേക്ക്‌ വളയുന്ന ശോശിച്ച കാലുകളും സുന്ദരിയായ മകളുമുള്ള "ആ" ചേട്ടന്റെ കടയിലെ നെയ്‌റോസ്റ്റിന്‍ ആദ്യമായി സ്വാദുള്ളതാക്കി.ബില്ലടക്കന്‍ നേരം ഞാന്‍ "ഇന്നെതെ വക,എന്റെ പിറന്നാളായിരുന്നു"

ആ പേരില്‍ ആഘോഷിക്കാമായിരുന്ന ഒരു നല്ല ഡിന്നറിന്റെ നഷ്ടം അവരില്‍ ഉളവാക്കി കൊണ്ടിരിക്കുമ്പോള്‍ നഷ്ടമായി പോയ ഒരു വര്‍ഷത്തിനെ ഓര്‍മ എന്നില്‍ മ്ലാനത നിറച്ചു കൊണ്ടിരുന്നു.ആ മ്ലാനതക്കു മേലെ "വരുവനില്ല" യും "കാഗസ്‌ കി കഷ്ടിയും" അന്ന് രാത്രി ഞാന്‍ മാറി മാറി കേട്ട്‌ സ്വയം അസ്വസ്ഥനായി.
കുറഞ്ഞത്‌ മൂന്ന് പിറന്നാളെങ്കിലും അന്‍സാറില്‍ കഴിഞ്ഞിരിക്കണം.ഇതല്ലാതെ ഒന്നും ഓര്‍മയില്‍ തെളിയുന്നില്ല.ഡയറി താളുകള്‍ മറിച്ചാല്‍ ഓര്‍മകള്‍ക്കു മിതേയുള്ള പൊടിമാറി മങ്ങള്‍ മാഞ്ഞേക്കും. വേണ്ട ,ഓരമയില്‍ നിന്ന് മാഞ്ഞു പോയതൊക്ക്‌ മറഞ്ഞുതന്നെയിരിക്കട്ടെ.

ശഫീഖ്‌ വി.കെ

ആദരാഞ്ജലികള്‍

അരങ്ങൊഴിഞ്ഞ വിപ്ലവ നാടകാചാര്യന്‌ കണ്ണീരില്‍ നനഞ്ഞ മൂന്ന്‌ പിടി പച്ചമണ്ണ്‌

Monday, March 24, 2008

ജന്മദിനം

ഭൂതകാലത്തിന്റെ ഫോസിലുകളില്‍
വര്‍ത്തമാനത്തിന്റെ കൈയ്യൊപ്പിട്ട്‌
പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു
ചിന്തയുടെ വെള്ളിടികളെ
പായിക്കുന്ന യുവചിന്തകന്‌ വയസ്സ്‌ ഇരുപത്തിയാറ്‌....
നീ
അടുത്തുണ്ടായിരുന്നെങ്കില്‍
‍കൈപള്ളക്കുള്ളില്‍
ഒരു തെളിയാത്ത
രേഖയായെങ്കിലും
ഞങ്ങളുടെ പൊടിമോന്‌
ജന്മദിനാശംസകള്‍


Saturday, March 22, 2008

മംഗളാശംസകള്‍



അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗാബ്രിയോണ്സ് അംഗവുമായിരുന്ന ബാബുവിന്റെ (ബാബു സലാം) നിക്കാഹ് ജെസ്സിയുമായി കഴിഞ്ഞു. ഇണകള്‍ക്ക് മംഗളാശംസകള്‍

Wednesday, January 23, 2008

മംഗള പത്രം


അന്‍സാറ് കോളേജ് പൂ‍ര്‍വ്വ വിദ്യാര്‍ത്ഥിയും ഗാബ്സ് അംഗവുമായ ഷാനവാസിന്റെ വിവാഹ നിശ്ചയിച്ചു,ഷാനുവിനൂം പ്രതിശുദ്ധ വധു ഹഷീമക്കും ഗാബ്സിന്റെ മംഗളാശംസകള്‍