Wednesday, May 23, 2007

പടിയിറങ്ങുമ്പോള്‍.

ഒരായിരം വര്‍ഷം കഴിയുമ്പോഴും
കാറ്റാടി മരങ്ങള്‍ക്കു താഴെയിരുന്ന്
ആരൊക്കെയോ "കലപില" കൂട്ടുന്നുണ്ടാവും.
കാമ്പസിലെ ഒഴിഞ്ഞ ചോലകളിലിരുന്ന്ഗൌരവ ചര്‍ച്ചയിലായിരിക്കും ചിലര്‍,
വര്‍ണാഭമായ സ്വപ്നങ്ങള്‍ക്ക്‌ ചിറകു വിരിക്കുകയായിരിക്കും അവര്‍.
അവര്‍ക്ക്‌ പറഞ്ഞു തീരാത്ത കഥകളുണ്ടാവും.
ഒരിക്കലും പിരിയാത്ത ഒരേ മനസ്സാണ്‌
അവരുടേതെന്ന്തോന്നലുണ്ടാവും.
ഒടുവില്‍.........
മാര്‍ച്ചു മാസത്തിലെ സൂര്യാസ്തമനത്തിന്‌
മനം കവരുന്ന വര്‍ണ്ണ ശോഭക്കു
പകരംനരച്ച,ചെമ്പന്‍ നിറമാണെന്ന്മനസ്സിലാക്കുമ്പോഴായിരിക്കും
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുക,
അപ്പോഴേക്കും ആര്‍ദ്രമായ അകതാരില്‍
വ്രണങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കും
മനസ്സ്‌ വല്ലാതെ വിതുമ്പികൊണ്ടിരിക്കും.
ആത്മാവ്‌ മുറിഞ്ഞ വേദനയില്‍ അവര്‍ കണ്ണടച്ചിരിക്കും
ഇപ്പോള്‍ .....ഇവിടെ നാം ആ വേദനയിലാണ്‌.
ശിശിര കാലത്തിലെ ഇലകള്‍ പോലെ
എത്ര പെട്ടാന്നാണ്‌ ദിനങ്ങള്‍ കൊഴിഞ്ഞ്‌ വീണത്‌.
നമുക്കുണ്ടായിരുന്ന സ്വപ്നങ്ങള്‍ ...
ആരെയും കവച്ച്‌ വെക്കുന്ന മഴവില്‍ വര്‍ണമുള്ള സ്വപ്നങ്ങള്‍..
പറുദീസയെ പോലും വെല്ലുന്ന
ബൊയ്സ്‌ ഹൊസ്റ്റലിനും
പര്‍ദകൊണ്ട്‌ മൂടിയ
ഗേള്‍സ്‌ ഹോസ്റ്റലിനും
ഇടക്ക്‌ ഉരുക്കു കോട്ടയായ മതിലുനു മുകളിലൂടെ
വന്നു വീണ കടലാസു തുണ്ടില്‍
ഇഷ്ടമാണ്‌...ഒരുപാടൊരുപാട്‌...
എന്ന അക്ഷരങ്ങള്‍ എത്ര വേഗത്തിലാണ്‌
വേരുകളിറങ്ങി
ഇല തെളിര്‍ത്ത്‌
പടര്‍ന്ന് പന്തലിച്ച്‌
നേരെത്തെ പറഞ്ഞതു പോലെ
എല്ലാ ക്യാമ്പസിനേയും പോലെ..
ഒരു മാറ്റവും ഇല്ലാതെ നമ്മളും
ചുടു നെടുവീര്‍പ്പുകള്‍ക്കിടയില്
‍തിവ്രവേദനകളില്‍
ഒരിക്കലും മറക്കില്ലെന്ന തോന്നലുകളില്‍.
കോര്‍ത്ത്‌ വെച്ച വിരലുകള്‍ അയഞ്ഞയഞ്ഞ്‌വേര്‍പെടുകയാണ്‌.
ഈ വേദനയും ഒരനുഭവമാണ്‌.
സമാനതകളില്ലാത്ത അനുഭവം.
വാക്കു നല്‍കാം കത്തയക്കാമെന്ന്,ഫോണ്‍ ചെയാമെന്ന്,ഒത്ത്‌ ചേരാമെന്ന്,
എല്ലാം പാഴ്‌വാക്കുകളല്ലെങ്കിലും
ജീവചക്രത്തിനിടയില്‍ പെട്ട്‌ശ്വാസം കിട്ടാതെ വിഷമിക്കുമ്പോള്‍
മറന്നു പോയെക്കാംക്ഷമിച്ചേക്കുക..
ആര്‍ദ്ര സ്മരണകള്‍ ഒരു പുഴയായി ഒഴുകട്ടെ.
ഒരിക്കലും വറ്റാത്ത പുഴ.
പരല്‍ മീനുകള്‍ നീന്തി തുടിക്കുന്ന ആ പുഴയില്
‍ഒരു കടത്ത്‌ തോണിയും തോണിക്കാരനും.
തുഴ നഷ്ടപ്പെടാത്ത ആ തോണിക്കാരനായി മാറാന്‍ നമുക്കു കഴിഞ്ഞെങ്കില്‍..
പരിചയിച്ച മുഖങ്ങളില്‍ കാലം പാടുകള്‍ തീര്‍ത്തേക്കാമെങ്കിലും
അബോധ മനസ്സില്‍തിരിച്ചറിയാവുന്ന വല്ലതുംഅവശേഷിച്ചിരിപ്പുണ്ടാവുമെന്ന
ആശ്വാസപ്പെടലില്
‍അക്ഷരങ്ങളെ ഞങ്ങള്‍ മറക്കുകയാണ്‌.
പച്ച പിടിച്ച മുഖങ്ങളുമായി,
ആഹ്ലാദ നിര്‍ഭര മനസ്സുകളുമായി.
പരസ്പരം തിരിച്ചറിയാവുന്ന രീതിയില്
‍ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വെച്ച്‌,
കണ്ടു മുട്ടാമെന്ന പ്രതിക്ഷയില്‍..
പ്രര്‍ത്ഥനയില്‍ ...
വിട.....
അടര്‍ന്നു വീണ കണ്ണീര്‍ തുള്ളികളുടെ
നനുത്ത സ്പര്‍ശമുള്ള ഈ താളില്‍
ഒരായിരം നന്മകള്‍ നേര്‍ന്നു
കൊണ്ട്‌ വിട.
സ്നേഹ നിര്‍ഭരമായ വിട
.വിട പറയുകയാണ്‌ ഞങ്ങള്‍.
അറിവിന്റെ ഈറ്റില്ലമായ അന്‍സാറിനൊട്‌.
ഏതൊരു കോളേജിനുമില്ലാത്ത
സാംസ്കാരിക പൈതൃകം
അനിര്‍വചനീയമായ ഗുരു ശിഷ്യ ബന്ധം
.പിന്നെ പിന്നെ എന്തൊക്കെയോ...
നഷ്ടങ്ങളൊരുപാടായിരിക്കാം.
എങ്കിലും നിലക്കാത്ത ഇത്തിരിസൌഹൃദങ്ങള്‍
ഞങ്ങള്‍ അന്‍സാറില്‍നിന്ന് പ്രതീക്ഷികട്ടെ...
അന്‍സാറിലെ 2003 ബാച്ചിന്റെ സെന്റ്‌ ഓഫിനു പ്രസിദ്ധീകരിച്ചത്‌....