Tuesday, July 15, 2008

പെരുമ്പിലാവില്‍ മഴ പെയ്യുമ്പോള്‍

ഴക്കാലം എല്ലായിടത്തുമെന്ന പോലെ അൻസാറിലേയും ജീവിതത്തിൽ ചില മാറ്റങ്ങൾക്കു കാരണമാവാറുണ്ടായിരുന്നു. പെയ്തുകൊണ്ടേയിരിക്കുമ്പോൾ നമ്മൾ ഇടക്കെങ്കിലും മഴയെ ശപിക്കാറുണ്ടെങ്കിലും ചുട്ടു പൊള്ളുന്ന വേനലിനെക്കാൾ ഗൃഹാതുരതയോടെ ഓർമ്മകളെ നേർത്ത കുളിരോടെ സുഖിപ്പിക്കുന്നത്‌ ഇലകളെ താളം തുള്ളിക്കുന്ന മഴക്കാലം തന്നെയാണ്‌.

അന്‍സാറിലെ ലൈബ്രറിക്കു താഴെയുള്ള ഞങ്ങളുടെ ചെറിയ ക്ലാസ്‌മുറിയിൽ മഴക്ക്‌ സൗന്ദര്യം കൂടും. ലൈബ്രറിക്കു മുന്നിലെ ഉങ്ങിലും ക്ലാസ്‌ മുറിക്ക്‌ പിന്നിലെ തെങ്ങിലുമൊക്കെ മഴ താളം കൊട്ടുന്ന ശബ്ദം. ഇത്തിരി ദൂരെയുള്ള മെസ്സിന്റേയുംകോളേജിന്റെ ഇതര ബിൽഡിംഗുമൊക്കെ മഴയുടെ തിരശീല മറച്ചേക്കും. ആ തിരശീലയെ വകഞ്ഞു മാറ്റി റാണി മിസ്സോ, ഹനീഫ്‌ സാറോ എപ്പോഴും വരാം.
അൻസാറിലെ മഴ ഓർമ്മകൾക്ക്‌ ചില ശബ്ദങ്ങളൊക്കെയുണ്ട്‌.‌ മരത്തിൽ, തെങ്ങോലകളിൽ, മെസ്സിനുമുകളിൽ പിന്നെ മാറ്റിനി ഷോക്ക്‌ കാസിനോയിലെ തീയേറ്ററിനു മുകളിൽ മഴ തുടി കൊട്ടുന്ന ശബ്ദം. മഴ ഞങ്ങളുടെ ആസ്വാദങ്ങളെ മാറ്റി മറിക്കുന്നു. പുലർച്ചെ സുബ്‌ഹി നിസ്കാരത്തിനും മെസ്സിലെ ടൈഗർ ബിസ്കറ്റും ചായക്കും ശേഷം ഉറക്കത്തെ വാശിയിലേക്ക്‌ മാറ്റുന്ന ബാഡ്മിന്റൺ കളിയെ, വൈകീട്ട്‌ ഹോസ്റ്റൽ മുറ്റത്തെ ക്രിക്കറ്റിനെ, അതിനു മുകളിലെ കോർട്ടിൽ വോളിബാളിനെ, സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബാളിനെ എന്തിനേറെ ക്ലാസ്‌ കഴിഞ്ഞ ഉടൻ മെസ്സിനു മുൻപിൽ കരിങ്കൽ മതിലിനു മുകളിലിരുന്ന് അതിലൂടെ സ്കൂളും കോളേജും വിട്ട്‌ പോവുന്ന പെൺകിടങ്ങളോടുള്ള കമന്റടിയെ വരെ മഴ തകിടം മറിച്ചേക്കും. പിന്നെ റൂമിനകത്തെ റമ്മിയും 28 ഉം തന്നെ ശരണം, ഇടക്കെങ്കിലും കാസിനോയിലെ മാറ്റിനിയും., അതിനു മുൻപിലെ ബിൽഡിങ്ങിലെ ഇന്റർന്നെറ്റ്‌ കഫേയും. കഫേയിലെ ഇടുങ്ങിയ ക്യാബിനിൽ നാലുപർ ഞെരുങ്ങിയിരിക്കും. പുറത്തെ മഴ തണുപ്പിക്കുന്ന അന്തരീക്ഷത്തിലും ക്യാബിനുകളിൽ എപ്പോഴും ചൂടായിരിക്കും..

പിന്നെ മഴക്കാല കളികളിലൊന്നായി കുളിയെ കണക്കാക്കി. ക്ലാസിനു ശേഷം തിരൂർ അബ്ദുള്ളയുടെ നേതൃത്ത്വത്തിൽ പന്നിക്കുളത്തിലെക്കും ഇടക്കൊക്കെ ജിം കുളത്തിലേക്കും നീണ്ട കുളികൾക്കായി പോയി തുടങ്ങി.

ആ കുളങ്ങളുടെ പേരു അതു തന്നെയാണോ എന്ന് ഞങ്ങൾക്കറിയില്ല. അതാവാൻ ഒരു വഴിയും കാണുന്നുമില്ല. പന്നിക്കുളത്തിനു സമീപം ഒരു പന്നി വളർത്തു തൊഴുത്തുണ്ട്‌. അതു കൊണ്ട്‌ അതിനെ ഞങ്ങൾ പന്നിക്കുളം എന്ന് വിളിച്ചു. അതു പോലെ ജിം കുളത്തിനു സമീപം ഒരു ജിനേഷ്യം ഉണ്ടായിരുന്നു പിന്നീട്‌ അത്‌ അവിടെ നിന്ന് മാറിപോയെങ്കിലും കുളത്തിനെ ഞങ്ങൾ ജിം കുളം എന്ന് തന്നെ വിളിച്ച്‌ പോന്നു.

പന്നിക്കുളത്തിലെക്കുള്ള പോക്ക്‌ ആവേശം തന്നെയാണ്‌ എല്ലാർക്കും . ജിം കുളത്തിന്റെയത്ര തെളിമ വെള്ളത്തിനു കാണില്ലെങ്കിലും തെളിമയുള്ള ചില കൗമാരമുഖങ്ങൾ പന്നിക്കുള വഴികളിൽ കാണാം ഭാഗ്യമുണ്ടെങ്കിൽ കുളക്കടവുകളിലും കാണാം. കുളക്കടവുകളിൽ സ്ത്രീരത്നങ്ങൾ കുളിക്കുമ്പോഴൊക്കെയും ഞങ്ങളുടെ കൗമാര മോഹങ്ങൾ സാഹസങ്ങൾ ചെയ്യിച്ചു. ഉയർന്ന പാറക്കൂട്ടങ്ങളിൽ നിന്ന് ഞങ്ങൾ ഉയർന്ന് ചാടി ഒന്ന് മറിഞ്ഞു കറങ്ങി കുളത്തിലെക്ക്‌ ഊളിയിട്ടു. ഡോൾഫിൻ ചാട്ടവും തവള മറിച്ചിലുമൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ ആർത്തു വിളിച്ചു, പെണ്ണുങ്ങൾ നോക്കുമ്പോൾ പുളകിതരായി.
സൈജലും,അബ്ദുള്ളയും അജമലുമൊക്കെ ഉയരങ്ങളിൽ നിന്ന് ചാടിമറിയുമായിരുന്നു. മജീദും അമീനുമൊക്കെ ചെറിയ ഉയരങ്ങളിൽ നിന്ന് കൊച്കു മറിഞ്ഞു ചാട്ടങ്ങളിൽ ഒതുങ്ങി.

കൂളത്തിലെ കുളിക്കിടയിൽ മഴ പെയ്യുമ്പോൾ നല്ല രസമാണ്‌. മുങ്ങി പൊങ്ങുമ്പോൾ മഴനൂലുകൾ കണ്ണിനു മൂന്നിലൂടെ ആഴ്‌ന്ന് കുളം നെയ്യുന്നുണ്ടാവും.

മഴക്കാലത്ത്‌ കുടചൂടി പോവുമ്പോഴാണ്‌ പെൺകുട്ടികൾ ഏറ്റവും സുന്ദരിയാവുന്നത്‌ എന്ന് ഒരു വൈകുന്നേരും ഹോസ്റ്റൽ വരാന്തയിൽ നിന്ന് അന്നത്തെ അധ്യായനം കഴിഞ്ഞു പോവുന്ന പെൺ കുട്ടികളെ നോക്കി പറഞ്ഞതാരാണ്‌.

മഴ ഏറെ ബുദ്ധിമുട്ടിച്കിരുന്നത്‌ ഡേ സ്കോളേഴ്സിനെ ആയിരുന്നു. പുസ്സ്തകങ്ങൾ തന്നെ അധികപറ്റാവുന്ന ആൺകുട്ടികൾക്ക്‌ കുട അധികഭാരം തന്നെയായിരുന്നു. ഭൂരിപക്ഷവും കുടയെ കൂടെ കൂട്ടിയില്ല. ബസ്സിറങ്ങിയാൽ ശ്രീനിയുടെ കടയിലെക്ക്‌ ഒരോട്ടം. മഴക്കാലമായതിനാൽ ലൈംസോഡക്ക്‌ ആശയില്ലെങ്കിലും ഒരു പപ്‌സോ പാൽഗോവയോ ചവക്കുമ്പോൾ കൂടെ കുടിക്കാൻ ലൈംസോഡ തന്നെ ശ്രീനിയുടെ കടയിൽ ശരണം.

കടയിൽ നിന്ന് കോളേജിലേക്കുള്ള ദൂരം മഴ നനയുക തന്നെ വേണം. ഒരു കുടക്കീഴിൽ നാലു പേരും ഒന്നിച്ച്‌ നനഞ്ഞ്‌ അവരങ്ങനെ നടന്നു വരും , മഴക്കാലത്ത്‌ ഞങ്ങളുടെ ക്ലാസിലെ ഏക ഡേ സ്കോളർ നജ്‌മുദ്ധീൻ എന്നു നനഞ്ഞൊലിച്ചു.

മഴ എപ്പോഴും നമ്മെ മടിപിടിപ്പിച്ചു കൊണ്ടിരിക്കും. പുറത്തിറങ്ങാൻ തൊന്നുകയേ ഇല്ല, അതുപോലെ തന്നെ ക്ലാസിലിരിക്കാനും. ലൈബ്രറിയുടെ മൂലകളിൽ നനഞ്ഞ്‌ ജനലിലൂടെ വരുന്ന നേർത്ത കാറ്റിന്റെ കുളിരിനെ പ്രതിരോധിച്ച്‌ എതെങ്കിലും ഒരു താളിൽ തല താഴ്ത്തി ഇരുന്നു മിക്കവരും. ലൈബ്രറിയുടെ പുറം ചുമരിൽ പറ്റിക്കിടന്ന നിലാവെന്ന കണ്ണാടി മാഗസിൻ മാത്രം നനഞ്ഞൊട്ടി വായനക്കാരെ കിട്ടാതെ ഏകാന്തമായി കിടക്കും ഈ മഴക്കാലങ്ങളിൽ.


തയ്യാറാക്കിയത്‌ : പൊടിമോന്‍

12 comments:

gabs അന്‍സാര്‍ പെരുമ്പിലാവ്‌ said...

യവ്വനത്തിലെ മഴക്കാലം ഇങനെ പെയ്തൊഴിയുന്നു....

സുല്‍ |Sul said...

അന്‍സാര്‍
നന്നായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്.
-സുല്‍

നജൂസ്‌ said...

മഴ വലവിക്കുന്നത്‌ കണ്ടിട്ടുണ്ടോ... ചാണകവും, ചെങ്കല്ലും, വെളള്ളയും നീലയും നിറങള്‍ കലര്‍ന്ന മീനുകളും ആ വലയില്‍ വീഴുന്നത്‌ ഒരു നൂറുവട്ടം നോക്കിനിന്നിട്ടുണ്ട്‌.
മഴ നനയാതെ നീങി വരുന്നത്‌ സിമന്‍‌റ്റ് ഭിത്തിയല്ലന്നും വലവിരിച്ചിടുന്ന ഒരു പേമാരിയാണന്നും മനസ്സിലാക്കിയവരും അല്ലാത്തവരും മഴയെ കുറിച്ച്‌ പാടി കൊണ്ടേയിരിക്കുന്നു.

നല്ല ഓര്‍മ്മ പൊടീ....

Shaf said...

നന്നായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്.

Anonymous said...

ഓര്മാക്‌ുരുപ്പ് നന്നായി പക്ഷേ , എല്ലാവരും കുളങ്ങളില്‍ കുക്ളിക്കുംബോലും , കളത്തില്‍ കളിക്കുമ്പോഴും , ഏകാന്തനായി രൂമിളൂ ക്ലാസിളൂ എരുന്നിരിന്നു ഒരു പാവം പയ്യനെ കവി കണ്ടില്ല

Anonymous said...

KUYY APAMILLA

Anonymous said...

VERY NICE

Anonymous said...

aaaa

Anonymous said...

മ്മ്മ്മ്മ്ം കുഴപ്പമില്ല....ഞാനും വരുന്നുണ്ട്...അവിടേക്ക്..............

Anonymous said...

Ormikkan sugamulla ormakal......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice...

ബൈജു സുല്‍ത്താന്‍ said...

മഴയുടെ സുഖം...നന്നായി...