അന്‍സാര്‍ ജീവിതത്തിലെ രണ്ടാം വര്‍ഷത്തിലെ മാര്‍ച്ച് ഇരുപതഞ്ച്..
പുന്നയൂര്‍കുളത്തിനടുത്തെ കൊമ്പത്തേല്‍പടിയില്‍ സുരേട്ടന്റെ വീട്ടില്‍ താമസിക്കുന്ന കാലത്തെ ഒരു വൈകുന്നേരം. അന്‍സാര്‍ കാലത്തെ കുറച്ചു കാലം ഞങ്ങളുടെ ഗ്യാങ്ങ് ആ വീട്ടില്‍ പെയിംഗ് അല്ലാത്താ വെറും ഗസ്റ്റ് ആയി താമസിച്ചിരുന്നല്ലോ.
ഓരോ വര്‍ഷത്തിന്റെയും അവസാനം ഞങ്ങള്‍ എട്ടു പേര്‍ ഒരു വീടെടുത്ത് താമസിക്കും 3-4 ഓ മാസം. കമ്പയിന്‍ സ്റ്റഡി എന്ന് പേര്‍.ഃഓസ്റ്റലില്‍ സാധ്യമാവാത്ത എന്ത് കമ്പയിന്‍ സ്റ്റഡി എന്ന ചോദ്യം അരുത്.
ഓരോ വീട്ടിലും ഞങ്ങള്‍ ഒോരോ പാട്ടിനെ സ്നേഹിച്ചു. ആ പാട്ട് വീണ്ടും വീണ്ടും കേട്ടു.ഗ്യാങ്ങിലെ എല്ലാവര്‍ക്കും ആ പാട്ട് കാണാതെ പഠിച്ചു.കൂട്ടമായിരുന്ന് പാടി.. പഠിക്കനിരുന്നാല്‍ ഓരോ 20 മിനുട്ടിന്റെ ഇടവേളകളിലും പഠനം നിര്‍ത്തും. ആ പാട്ട് ഒന്ന് കേട്ട് വീണ്ടും പഠനത്തിലേക്ക് മടങ്ങുംആദ്യ വര്‍ഷത്തെ കരിക്കടിലെ വീട്ടില്‍ "കാഗസ് കി കഷ്ടി" രണ്ടാവര്‍ഷത്തിലെ സുരേട്ടന്റെ വീട്ടില്‍ "വരുവാനില്ലാരുമീ വിജനമാം", മൂന്നാം വര്‍ഷത്തെ പൂങ്കാവനത്തെ വീട്ടില്‍ "മിഴിയിണ ഞാന്‍ അടക്കുമ്പോള്‍".ഒരു പാട്ടു കൊണ്ട് ഒരു വര്‍ഷത്തെ സ്‌മൃതികളെ ഞങ്ങള്‍ അടയാളപ്പെടുത്തി.
രണ്ടാംവര്‍ഷത്തിലെ മാര്‍ച്ച് 25 ലെ ആ വൈകുന്നേരത്ത് ഞങ്ങള്‍ മൂന്നു പേര്‍ - ഞാന്‍ , റിയാസ്, ബാബു, -എന്നിവരെ നാട്ടില്‍ പോയി തിരിച്ചെത്തിയിട്ടുള്ളൂ. അതു കൊണ്ടായിരിക്കണം ശബ്ദമായനമായ ഞങ്ങളുടെ സാധാരണ ദിനങ്ങള്‍ല്‍ നിന്നും വിഭിന്നമായി ശാന്തവും മൂകവുമായിരുന്നു അന്ന്.വൈകുന്നേരം ഞാന്‍ ബാബുവിനോടും റിയാസിനോടും പറഞ്ഞു " കുമ്ന്ദകുളത്തുപോയി നന്നായി ഭക്ഷണം കഴിച്ചു വരാം".അന്തരീക്ഷം പകര്‍ന്ന മടുപ്പ് അവര്‍ റണ്ടിലും, വീടിനടുത്തുള്ള നില്‍ക്കുമ്പോള്‍ പുറകിലേക്ക് വളയുന്ന ശോശിച്ച കാലുകളും സുന്ദരിയായ മകളുമുള്ള "ആ" ചേട്ടന്റെ കടയിലെ നെയ്‌റോസ്റ്റിന്‍ ആദ്യമായി സ്വാദുള്ളതാക്കി.ബില്ലടക്കന്‍ നേരം ഞാന്‍ "ഇന്നെതെ വക,എന്റെ പിറന്നാളായിരുന്നു"
ആ പേരില്‍ ആഘോഷിക്കാമായിരുന്ന ഒരു നല്ല ഡിന്നറിന്റെ നഷ്ടം അവരില്‍ ഉളവാക്കി കൊണ്ടിരിക്കുമ്പോള്‍ നഷ്ടമായി പോയ ഒരു വര്‍ഷത്തിനെ ഓര്‍മ എന്നില്‍ മ്ലാനത നിറച്ചു കൊണ്ടിരുന്നു.ആ മ്ലാനതക്കു മേലെ "വരുവനില്ല" യും "കാഗസ് കി കഷ്ടിയും" അന്ന് രാത്രി ഞാന്‍ മാറി മാറി കേട്ട് സ്വയം അസ്വസ്ഥനായി.
കുറഞ്ഞത് മൂന്ന് പിറന്നാളെങ്കിലും അന്‍സാറില്‍ കഴിഞ്ഞിരിക്കണം.ഇതല്ലാതെ ഒന്നും ഓര്‍മയില്‍ തെളിയുന്നില്ല.ഡയറി താളുകള്‍ മറിച്ചാല്‍ ഓര്‍മകള്‍ക്കു മിതേയുള്ള പൊടിമാറി മങ്ങള്‍ മാഞ്ഞേക്കും. വേണ്ട ,ഓരമയില്‍ നിന്ന് മാഞ്ഞു പോയതൊക്ക് മറഞ്ഞുതന്നെയിരിക്കട്ടെ.
ശഫീഖ് വി.കെ
Wednesday, March 26, 2008
Monday, March 24, 2008
ജന്മദിനം
വര്‍ത്തമാനത്തിന്റെ കൈയ്യൊപ്പിട്ട്
പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു
ചിന്തയുടെ വെള്ളിടികളെ
പായിക്കുന്ന യുവചിന്തകന് വയസ്സ് ഇരുപത്തിയാറ്....
നീ
അടുത്തുണ്ടായിരുന്നെങ്കില്‍
കൈപള്ളക്കുള്ളില്‍
ഒരു തെളിയാത്ത
രേഖയായെങ്കിലും
ഞങ്ങളുടെ പൊടിമോന്
ജന്മദിനാശംസകള്‍
Saturday, March 22, 2008
മംഗളാശംസകള്‍
Subscribe to:
Posts (Atom)

