Wednesday, March 26, 2008

ഒരു ഓര്‍മ

അന്‍സാര്‍ ജീവിതത്തിലെ രണ്ടാം വര്‍ഷത്തിലെ മാര്‍ച്ച്‌ ഇരുപതഞ്ച്‌..
പുന്നയൂര്‍കുളത്തിനടുത്തെ കൊമ്പത്തേല്‍പടിയില്‍ സുരേട്ടന്റെ വീട്ടില്‍ താമസിക്കുന്ന കാലത്തെ ഒരു വൈകുന്നേരം. അന്‍സാര്‍ കാലത്തെ കുറച്ചു കാലം ഞങ്ങളുടെ ഗ്യാങ്ങ്‌ ആ വീട്ടില്‍ പെയിംഗ്‌ അല്ലാത്താ വെറും ഗസ്റ്റ്‌ ആയി താമസിച്ചിരുന്നല്ലോ.
ഓരോ വര്‍ഷത്തിന്റെയും അവസാനം ഞങ്ങള്‍ എട്ടു പേര്‍ ഒരു വീടെടുത്ത്‌ താമസിക്കും 3-4 ഓ മാസം. കമ്പയിന്‍ സ്റ്റഡി എന്ന് പേര്‍.ഃഓസ്റ്റലില്‍ സാധ്യമാവാത്ത എന്ത്‌ കമ്പയിന്‍ സ്റ്റഡി എന്ന ചോദ്യം അരുത്‌.

ഓരോ വീട്ടിലും ഞങ്ങള്‍ ഒോരോ പാട്ടിനെ സ്നേഹിച്ചു. ആ പാട്ട്‌ വീണ്ടും വീണ്ടും കേട്ടു.ഗ്യാങ്ങിലെ എല്ലാവര്‍ക്കും ആ പാട്ട്‌ കാണാതെ പഠിച്ചു.കൂട്ടമായിരുന്ന് പാടി.. പഠിക്കനിരുന്നാല്‍ ഓരോ 20 മിനുട്ടിന്റെ ഇടവേളകളിലും പഠനം നിര്‍ത്തും. ആ പാട്ട്‌ ഒന്ന് കേട്ട്‌ വീണ്ടും പഠനത്തിലേക്ക്‌ മടങ്ങുംആദ്യ വര്‍ഷത്തെ കരിക്കടിലെ വീട്ടില്‍ "കാഗസ്‌ കി കഷ്ടി" രണ്ടാവര്‍ഷത്തിലെ സുരേട്ടന്റെ വീട്ടില്‍ "വരുവാനില്ലാരുമീ വിജനമാം", മൂന്നാം വര്‍ഷത്തെ പൂങ്കാവനത്തെ വീട്ടില്‍ "മിഴിയിണ ഞാന്‍ അടക്കുമ്പോള്‍".ഒരു പാട്ടു കൊണ്ട്‌ ഒരു വര്‍ഷത്തെ സ്‌മൃതികളെ ഞങ്ങള്‍ അടയാളപ്പെടുത്തി.

രണ്ടാംവര്‍ഷത്തിലെ മാര്‍ച്ച്‌ 25 ലെ ആ വൈകുന്നേരത്ത്‌ ഞങ്ങള്‍ മൂന്നു പേര്‍ - ഞാന്‍ , റിയാസ്‌, ബാബു, -എന്നിവരെ നാട്ടില്‍ പോയി തിരിച്ചെത്തിയിട്ടുള്ളൂ. അതു കൊണ്ടായിരിക്കണം ശബ്ദമായനമായ ഞങ്ങളുടെ സാധാരണ ദിനങ്ങള്‍ല്‍ നിന്നും വിഭിന്നമായി ശാന്തവും മൂകവുമായിരുന്നു അന്ന്.വൈകുന്നേരം ഞാന്‍ ബാബുവിനോടും റിയാസിനോടും പറഞ്ഞു " കുമ്ന്ദകുളത്തുപോയി നന്നായി ഭക്ഷണം കഴിച്ചു വരാം".അന്തരീക്ഷം പകര്‍ന്ന മടുപ്പ്‌ അവര്‍ റണ്ടിലും, വീടിനടുത്തുള്ള നില്‍ക്കുമ്പോള്‍ പുറകിലേക്ക്‌ വളയുന്ന ശോശിച്ച കാലുകളും സുന്ദരിയായ മകളുമുള്ള "ആ" ചേട്ടന്റെ കടയിലെ നെയ്‌റോസ്റ്റിന്‍ ആദ്യമായി സ്വാദുള്ളതാക്കി.ബില്ലടക്കന്‍ നേരം ഞാന്‍ "ഇന്നെതെ വക,എന്റെ പിറന്നാളായിരുന്നു"

ആ പേരില്‍ ആഘോഷിക്കാമായിരുന്ന ഒരു നല്ല ഡിന്നറിന്റെ നഷ്ടം അവരില്‍ ഉളവാക്കി കൊണ്ടിരിക്കുമ്പോള്‍ നഷ്ടമായി പോയ ഒരു വര്‍ഷത്തിനെ ഓര്‍മ എന്നില്‍ മ്ലാനത നിറച്ചു കൊണ്ടിരുന്നു.ആ മ്ലാനതക്കു മേലെ "വരുവനില്ല" യും "കാഗസ്‌ കി കഷ്ടിയും" അന്ന് രാത്രി ഞാന്‍ മാറി മാറി കേട്ട്‌ സ്വയം അസ്വസ്ഥനായി.
കുറഞ്ഞത്‌ മൂന്ന് പിറന്നാളെങ്കിലും അന്‍സാറില്‍ കഴിഞ്ഞിരിക്കണം.ഇതല്ലാതെ ഒന്നും ഓര്‍മയില്‍ തെളിയുന്നില്ല.ഡയറി താളുകള്‍ മറിച്ചാല്‍ ഓര്‍മകള്‍ക്കു മിതേയുള്ള പൊടിമാറി മങ്ങള്‍ മാഞ്ഞേക്കും. വേണ്ട ,ഓരമയില്‍ നിന്ന് മാഞ്ഞു പോയതൊക്ക്‌ മറഞ്ഞുതന്നെയിരിക്കട്ടെ.

ശഫീഖ്‌ വി.കെ

1 comment:

നജൂസ്‌ said...

വേറെ ചില പാട്ടുകള്‍ കൂടി ഓര്‍മ്മ വരുന്നു ശഫീഖ്‌. സുമംഗലീ നീ ഓര്‍മ്മിക്കുമൊ.... അവളിപ്പോഴും സുമഗലിയായിരിക്കുമൊ??...
പൂങ്കാവനത്തിലേക്ക്‌ പെരുബിലാവ്‌ Flat ല്‍ നിന്നും ഒരു വിരുന്നുകാരന്‍ വരാറുണ്ട്‌. അവസാനം +2 പാസ്സായപ്പൊ 2 മിഠായിയില്‍ പിണ്‍ഠം വെച്ച്‌ അവളും പോയി.
പുന്നയൂര്‍ക്കുളം പിന്നെ ചടില യുവത്വത്തിന്റെ കറവീണ മണ്ണാണ്‌. എന്റെ മണ്ണാണ്‌. പലര്‍ക്കും ആ കാലത്തെ മറക്കാനാണ്‌ മോഹം...
വീനസ്സിന്റെ ചിത്രം കളവു പോയ രാത്രി..
മറക്കാതിരിക്കാനണ്‌ എനിക്ക്‌ മോഹം. അവിടെയാണെന്റെ പ്രാണവായു.

ആ ഓര്‍മ്മകളില്‍ കരന്റ്‌ പോവാറുണ്ട്‌Power Cut അപ്പൊള്‍ എവിടെബിന്നൊക്കെയൊ പാട്ടിനെ താളമായി മൃദഗ്ഗങ്ങളുടെ നെഞ്ജുകീറല്‍ കേള്‍ക്കാറുണ്ട്‌. പിന്നെ പിന്നെ ഉറങ്ങാറുണ്ട്‌. പോരു കഴിഞ്ഞൊരു യുദ്ധക്കളം പോലെ 8 ശരീരങ്ങള്‍ ഓട്ടിപ്പിടിച്ചങ്ങനെ. അന്ന്‌ നിന്നെ ഞാന്‍ ചവിട്ടി നീക്കുമായിരുന്നു. പൊറുക്കണം. അടര്‍ത്തിമാറ്റുകയല്ലായിരുന്നു. വീടുകളെ നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ 8 മക്കളൊരിക്കലും തിരിച്ചുകയറില്ല. വെട്ടിമാറ്റിയില്ലേ....
കാലാമേ..... നിനക്കു വിട