Friday, February 27, 2009

വിവാഹിതരായി

"ഉണ്ടായിരിക്കണംപണ്ടു രണ്ടാത്മാക്കള്‍ഒന്നായ്‌ അലിഞ്ഞതിന്‍പാടുകള്‍ നിങ്ങളില്‍"

അന്‍സാര്‍ കോളേജ് പൂ‍ര്‍വ്വ വിദ്യാര്‍ത്ഥിയും ഗാബ്സ് അംഗവുമായ സൈജല്‍ വിവാഹിതനായി. വധു നൂറ. പ്രിയ സുഹൃത്തിനും പ്രിയതമക്കും മംഗളാശംസകള്‍.

Thursday, February 26, 2009

അവകാശങളില്‍ പുറകിലാക്കപ്പെടുന്നത്‌

ന്ധ്യകളുടെ ചുവന്ന ശാന്തതകള്‍ ഇപ്പോള്‍ വല്ലാത്തൊരു ശാപമാണ്. ആദ്യമൊക്കെ സ്വപ്നങള്‍ കാണാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ തോന്നുന്നു അതു വെറും മഞ്ഞുകൊണ്ടുണ്ടാക്കപ്പെട്ട കൊട്ടാരം പോലെയായിരുന്നു എന്ന്‌. ആദ്യകാലങളില്‍ മോഹങള്‍ക്ക്‌ ഹരിതാഭമായിരുന്നു. ചെറിയ കാര്യങളില്‍ നിന്ന്‌ അവ മുളച്ചുതുടങുമ്പോള്‍ ഒരു വിത്തില്‍ നിന്നും വ്യക്ഷം നിമിഷനേരം കൊണ്ടുണ്ടാകുന്ന പ്രതീതിയായിരുന്നു.

മക്കളെകണ്ടും മാമ്പൂകണ്ടും....... ആവര്‍ത്തിക്കപ്പെടുന്ന ഉപദേശങള്‍. അവക്കൊന്നും ചെവികൊടുക്കാന്‍ തീരെ താല്പര്യമുണ്ടായില്ല. സ്വന്തം സിദ്ധാന്തങളേയും വിശ്വാസങളേയും തള്ളിപ്പറയാന്‍ മനസ്സുണ്ടായില്ല എന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി.

വ്രക്ഷത്തിന്റെ ഹരിതാഭയുള്‍ല സ്വപ്നങള്‍ അത്രയേറെ മനസ്സിനെ ഉണര്‍ത്തിയിരുന്നു. അവയിലൊന്നു ശരിയില്ല എന്ന്‌ മനസ്സിലാവുമ്പോള്‍ സ്വന്തമാക്കി വെച്ചിരുന്ന ഔന്നത്യത്തോട്‌ പരിഹാസം തോന്നുന്നു. വിശ്വാസങള്‍ ഓരോന്നായി തെറ്റിതുടങുന്നതിന്റെ ആദ്യത്തില്‍ അത്ഭുതമായിരുന്നു. കൊച്ചുകുട്ടിയുടെ ശാഠ്യം‌പോലെ, അപ്പോഴൊക്കെ താന്‍ വിശ്വസിക്കുന്നത്‌ തന്നെയാണ് ശരി എന്നാവര്‍ത്തിച്ചു. പിന്നീട്‌ മനസ്സിലാക്കാനാവാത്ത വേഗത്തില്‍ അവ തിരുത്തപ്പെട്ടു. പ്രതികരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും എല്ലാം ദൂരത്തിലെത്തിയിരുന്നു. അവഗണിക്കപ്പെടുമ്പോഴുള്ള വേദനക്ക്‌ മോഹവ്ര്‌ക്ഷങള്‍ നല്‍കുന്ന തണലുകള്‍ തീരെ യോജ്യമല്ല എന്ന്‌ ഇപ്പോള്‍ മനസ്സിലാകുന്നു.

ഓരോ കാര്യത്തിനും അഭിക്ക്‌ നിര്‍ബന്ധങളുണ്ടായിരുന്നു. അതിനെയെല്ലാം അവന്റെ അവകാശങളായി കാണാനായിരുന്നു തിനിക്കിഷ്ടം. ഒടുവിലൊടുവില്‍, അവന്‍ ചെയ്യുന്നതെല്ലാം ശരിയല്ല എന്ന്‌ തന്റെ മനസ്സാക്ഷി പറഞ്ഞിട്ടും, അതങനെയല്ലാതെ കാണാന്‍ തനിക്ക്‌ കഴിയുമായിരുന്നില്ല. എന്നിട്ടും അവനെന്തേ തന്നെ മനസ്സിലാക്കിയില്ല. അവനോട്‌ മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവസാനം പലപ്പോഴും പറയാന്‍ ശ്രമിച്ചു. “അമ്മക്ക്‌ ദൈവത്തിന്റെ സ്ഥാമാണ്..!”
“ദൈവമെന്താണ്?”
ആ ചോദ്യമായിരുന്നു മറുപടി. ശരിയാണ്. അവന്റെ അവകാശങള്‍ അംഗീകരിക്കുന്ന തിരക്കിനിടയില്‍ “ദൈവമെന്ത്‌?” എന്ന്‌ പറയാന്‍ കൂടി താന്‍ മറന്നിരുന്നു.
ഈ അന്തരീക്ഷത്തിന്റെ സ്വരം ദു:ഖസാന്ദ്രതയുള്ള വേദമന്ദ്രങളാണ്.
“ദൈവം ഇവിടെയാണ്.” എന്ന്‌ അഭിയോട്‌ പറയണമെന്നുണ്ട്‌. പക്ഷേ അത്‌ കേള്‍ക്കാനുള്ള സമയം അവന് തീരെയില്ലല്ലോ. സന്യാസിനിമാരുടെ പരിചരണങളില്‍ നിന്ന്‌ ലഭിക്കുന്ന ശാന്തി മനസ്സിന് തികച്ചും അപര്യാപ്‌തമായിരിക്കുന്നു. പുറം‌ലോകവും അവിടുത്തെ സ്വാതന്ത്രവും ഒന്നും മനസ്സ്‌ മോഹിക്കുന്നതേയില്ല. “അഭി..” അവനെയൊന്ന്‌ കണ്ടാല്‍ മതി. ഒരിക്കല്‍ കാണാന്‍ ശ്രമിച്ചതിന്റെ തിരുശേഷിപ്പുകള്‍ ഹ്ര്‌‌ദയത്തിലിപ്പോഴും ഉണ്ട്‌. ആ മുറിവില്‍ നിന്നുണ്ടായ രക്തച്ചാല്‍ അഭിയെക്കുറിച്ചുണ്ടായിരുന്ന എല്ലാ വിശ്വാസങളേയും മലീമസമാക്കി.
“എല്ലാം കിട്ടുന്നില്ലേ ഇവിടെ... പിന്നെയും എന്നെയിങനെ....! എന്റെ തിരക്കുകള്‍......!

പ്രാണവായുവിന് വിലയിടപ്പെട്ടിരുന്നെങ്കില്‍ അഭി അതിനും അപ്പോള്‍ തന്നോട്‌ കണക്ക്‌ പറഞ്ഞേനെ.
ധ്യാനമുറിയുടെ വിശാലതയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ശാന്തത കൊണ്ട്‌ മനസ്സിനെ വിലങുവെക്കാന്‍ നോക്കുകയാണ്. വല്ലാതെ കുതറുന്ന മനസ്സിന്റെ പ്രതിഷേധശക്തി അശ്രുകണങളായി പ്രകടമാക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തുന്ന കരങളുടെ പരിശുദ്ധി മനസ്സില്‍ നേടാന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട്‌. മനുഷ്യമനസ്സിന്റെ സാധാരണതകള്‍ ഉപേക്ഷിച്ച്‌ ഇങനെയും ജീവിക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കിത്തരുന്ന ആ വേഷങളോടിപ്പോള്‍ വല്ലാത്ത ആദരവാണ്. തന്റെ മനസ്സിലും തികച്ചും ബന്ധങള്‍ നഷ്ടപ്പെടുന്ന ഒരുകാലം ഉണ്ടാക്കിത്തരന്‍ അവര്‍ക്ക്‌ കഴിയുമായിരിക്കും. ആ വിശ്വാസമാണീപ്പോള്‍ വ്ര്‌ദ്ധസദനത്തിന്റെ ഈ ചുറ്റുമതിലിനുള്ളില്‍ തന്നെ ചേതന നശിക്കാതെ പിടിച്ചു നിര്‍ത്തുന്ന ഏകഘടകം.
എങ്കിലും അഭീ....
നിന്റെ തിരക്കുകളില്‍ ചെയ്തുതീര്‍ക്കാനുള്ള ഒരു ഘടകം മാത്രമായി അമ്മ മാറിപ്പോയി എന്ന്‌ കരുതാന്‍ കഴിയുന്നില്ലല്ലോ. മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന വിശ്വാസങളെ വീണ്ടും തട്ടിയുണര്‍ത്തുന്നതെന്തെന്ന്‌ മനസ്സിലാക്കാനാവുന്നില്ല. ഹരിതാഭ കൊഴിഞ്ഞ വ്രക്ഷങളില്‍ ഇനിയും തളിരണിയാനുള്ള പ്രതീക്ഷ മാത്രം നിലനിര്‍ത്തപ്പെടുന്നു.
അഭീ....
മനസ്സുകൊണ്ട്‌ നിന്നെയൊരിക്കലും തള്ളിപ്പറയാനെനിക്ക്‌ കഴിയുന്നില്ല. ഒരുപക്ഷേ, ഇതും നിന്റെ ഒരു അവകാശമായി ഞാന്‍ കണക്കാക്കുന്നു, അംഗീകരിക്കുന്നു

എഴുതിയത്‌: ഹസീന എം

Monday, February 16, 2009

ചൂലിന്റെ നിറമുള്ള ആകാശത്തിന് കീഴെ

കണ്ണുനീരില്ലാത്ത
കരച്ചിലാണിന്ന്‌
വേനലിന്
പഴകിയ ചൂലിന്റെ
നിറമുള്ള ആകാശം

കലാപത്തിനിടയില്‍
ഒറ്റപ്പെട്ടുപോയ
കുഞ്ഞിനെപോല്‍
ലോകം

ഇവിടെയും
എല്ലാവരും
എല്ലാം മറന്ന്‌
സ്നേഹിച്ചിരുന്നതല്ലേ..?

ഉപാധികളില്ലാതെ
സ്നേഹിക്കുകയും
സ്നേഹിക്കുവാനായി
ജീവിക്കുകയും ചെയ്യുന്ന
ഒരമ്മ
ഈ കുഞ്ഞിനെ
വന്നെടുത്തിരുന്നെങ്കില്‍....


എഴുതിയത്‌: പ്രഭാഷ്‌