ഒളിച്ചും കണ്ടുംനടിക്കലിനെ
കണ്ട് കാണാതിരുന്നും
എത്തുന്നെടുത്തിരിക്കുമ്പൊഴും
പിടിക്കാതെ
നിന്നെ ജയിക്കാന്
വിട്ടും
കളിയങ്ങനെ
ഹരം പിടിക്കുമ്പോള്
നീ ഒളിച്ചിരിക്കുമ്പോള്
നിന്നെ തിരെഞ്ഞ്
മടുത്തെന്നതെന്ന്
നിന്റെ കരുതലും
എന്റെ നടിക്കലാണ്
എന്നറിയുക
നീ ഒളിച്ചത്
എന്റെ ഹൃത്തിലാണെ-
ന്നറിയാതെയുള്ള
ഈ മറഞ്ഞിരിക്കലില്‍
നീ അറിയുക
വെള്ളിടിക്കൊപ്പം
വരുന്ന ഒരു മഴയായ്
എന്റെ ഹൃദയത്തിലൊഴുകി
ഞാന്‍ നിന്നെ കണ്ടെടുക്കും
അന്ന് എന്റെ കണ്ണ്
ചുവന്നിരിക്കുന്നതെന്തിനെന്ന്
നീചോദിക്കാതിരിക്കുക..
നഷ്ട്‌മാവാനും
നഷ്ട്‌പ്പെടുത്താനും
എളുപ്പമാണല്ലോ..
നഷ്ട്‌പ്പെടലിന്റെ
വേദനയും
നഷ്ട്‌പ്പേട്ടതിനെ
തിരിച്ചെടുക്കാനുള്ള പാടും
നീ അറിയുന്നേയില്ലല്ലോ..
(കടപ്പാട്)പൂവ്
ഞനൊരു കുപ്പി വള
പൊട്ടിച്ചു.
പൊട്ടിയിലിച്ചത്
രക്തം
ആ രക്തം എന്റെ
ഹൃദയത്തിന്റെ
കണ്ണീരായിരുന്നു
തുടച്ചു
കളയുന്ന കൈേലേസില്‍
പോലും
ചുവന്ന കണ്ണീരിന്
കറ പടര്‍ന്നേക്കും
അത്ര നിസ്സാരമായി
ചവിട്ടിയരഞ്ഞു
കളയാന്‍ കഴിമോ
ഞങ്ങള്‍ക്കാ പൂവ്
ഓര്‍മ്മപ്പെടുത്തല്‍
ഈ ഓര്‍മപ്പെടുത്തലിന്റെ
വാക്കുകളില്‍
നിന്നെ നോവിക്കാന്‍
മാത്രം മുള്‍മുനയുള്ളത്
ഏതിനാണ്.
ഉണ്മയില്‍ കെട്ടിയിരുന്ന
ബന്ധ ചരട്
അയയുമ്പോള്‍
മുറുക്കലിന്റെ
ധര്‍മമെറ്റിരുന്ന
ഏതു വാക്കാണ്
നിന്നെ അലോസരപ്പെടുത്തുന്നത്
ഒരു ബിസ്കറ്റിനു പോലും
നന്ദിയാട്ടി തരുന്ന
ഒരു ജന്തുവിന്റെ
രണ്ടക്ഷര നാമം
നിന്റെ സുഹൃത്തിനു
ചാര്‍ത്താന്‍ മാത്രം
എന്തു മര്യാദക്കേടാണ്
ഈ വാക്കുകളില്‍
നിനക്കു മേല്‍
വിഷമായി പടര്‍ന്നത്.
അസ്വസ്ഥകളൊക്കെയും
തെറിയാന്‍ പറയാന്‍
കഴിഞ്ഞാന്‍
നിന്റെ മനസ്സു
തണുക്കുമെങ്കില്
ആ തെറികള്‍
നീ ഇവിടെക്കെറിയുക
(കൂട്ടിചേര്‍ത്തത്)ചിത്രം
ഇവിടെ നിന്ന്