റെയില്‍വെ സ്റ്റേഷനു മുന്നിലൂടെ ബസ്സ് ടൌണ്‍ ബസ്സിനേയും മറി കടന്നുനിന്നു. സെക്കന്റുകളോളം മാത്രം. രണ്ടു മൂന്നാളുകളിറങി. അതില്‍ ഒരു സ്ത്രീയും. റയില്‍വെ സ്റ്റേഷന്‍ കോമ്പൊണ്ടിന്റെ വെളിയിലുള്ള ഇരുമ്പ് റയിലിന്റെ വശത്ത് ഒരു മധ്യവയസ്‌കന്‍ നില്‍ക്കുന്നു. കയ്യില്‍ കറുത്ത പോളിത്തീന്‍ ബാഗില്‍ നിറയെ പച്ചക്കറികളും മറ്റു സാധനങളും. വെറുപ്പെന്ന വികാരം മുഖമാകെ പരന്നു നില്‍ക്കുന്നു. സാമാന്യം കട്ടിയുള്ള മീശ. പുരികം പരമാവധി താഴ്‌ത്തി കണ്ണു പുറത്തേക്കു കാണുന്നുണ്ടോ ഇല്ലയോ എന്നവസ്ഥ.
ബസ്സില്‍ നിന്നും ഇറങിയ സ്ത്രീ രണ്ടു മീറ്ററകലത്തില്‍ നിന്നും ഒരു ചോദ്യമെറിഞ്ഞു.
“എന്റെ കൂടെ പോരാമോ?”
പു: (സഞ്ചി കാണിച്ച്) “ഞാനിതൊക്കെ വാങിയിരിക്കുകയാണ്. എങനെയിതുമായി വരും?”
സ്ത്രീ: “ഞാന്‍ ചൊല്ലിയയച്ചിരുന്നുവല്ലോ.” ദേഷ്യവും സങ്കടവും കലര്‍ന്ന ഭാവത്തില്‍, പ്രതീക്ഷക്കു വകയില്ലാതെ, ഹാവഭാവങളൊന്നും മറച്ചു വെക്കാനാവാതെ തല താഴ്‌ത്തി നിന്നു. (ആത്മഗതം) ഭാര്യാഭര്‍ത്താക്കന്‍മാരായിരിക്കാം. (പിണങി നില്‍ക്കുന്നു- അമ്മായിപ്പോര്!)
അവളുടെ വീടുവരെ ചെല്ലാന്‍ വിളിച്ചതായിരിക്കാം. (വില കൂടിയ സാരി വാങിക്കുന്നതില്‍ ഭര്‍ത്താവിനുള്ള അമര്‍ഷം തലേദിവസം പ്രകടിപ്പിച്ചിരിക്കാം.)
ബസ്സുനീങി. പലനിറങളില്‍ ഒരു മിറമായ് മാറിയ സ്ത്രീയും അവരുടെ പ്രശ്‌നങളും.
എഴുതിയത്: എ.ബി. പഴഞ്ഞി
Subscribe to:
Post Comments (Atom)
1 comment:
അവരുടെ മനസ്സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം...
Post a Comment