
ഒരു നിലാ പക്ഷിയായ്
നിന് ചാരെ അണയാന്‍
മോഹം
ഒരു കുളിര് തെന്നലായ്
നിന്നെ തഴുകാന്‍
മോഹം
ഒരു സുന്ദര രാഗമായ്
നിന്നില്‍ നിറയാന്‍
മോഹം
ഒരു തേന്‍ മഴയായ്
നിന്നില്‍ പെയ്തിറങ്ങാന്‍
മോഹം
ഒരു മുല്ല വള്ളിയായ്
നിന്നില്‍ പടരാന്‍
മോഹം
ഒരു ചിത്രശലഭമായ്
നിന് മധു നുകരാന്‍
മോഹം
വെറുതെ ഈ വേളയില്‍
നിന്നെ കുറിച്ചെഴുതുവാന്‍
മോഹം
മോഹങ്ങള്‍
അനന്തമാം
മോഹങ്ങള്‍
തീരത്ത മോഹങ്ങള്‍
വെറുതെ മോഹിക്കുവാന്‍
മോഹം
എഴുതിയത് സൈജല്‍ നെടുവന്നൂര്‍
4 comments:
പ്രണയത്തിനു സൃഷ്ടിപ്പിനേ ഉദ്ദീപിപ്പിക്കാനാവുന്നു.
നല്ല മോഹങൾ
ഇപ്പോള്‍ എനിക്കും ഒരു മോഹം....
തീരത്ത മോഹങ്ങള്‍
വെറുതെ മോഹിക്കുവാന്‍
മോഹം
കുഴപ്പമില്ല...മോഹങ്ങള്‍...
Post a Comment