Wednesday, June 4, 2008

മൂന്ന്‌ കവിതകള്‍



ഒളിച്ചും കണ്ടും


നടിക്കലിനെ
കണ്ട്‌ കാണാതിരുന്നും
എത്തുന്നെടുത്തിരിക്കുമ്പൊഴും
പിടിക്കാതെ
നിന്നെ ജയിക്കാന്
‍വിട്ടും
കളിയങ്ങനെ
ഹരം പിടിക്കുമ്പോള്
‍നീ ഒളിച്ചിരിക്കുമ്പോള്
‍നിന്നെ തിരെഞ്ഞ്‌
മടുത്തെന്നതെന്ന്
നിന്റെ കരുതലും
എന്റെ നടിക്കലാണ്‌
എന്നറിയുക
നീ ഒളിച്ചത്‌
എന്റെ ഹൃത്തിലാണെ-
ന്നറിയാതെയുള്ള
ഈ മറഞ്ഞിരിക്കലില്‍
‍നീ അറിയുക
വെള്ളിടിക്കൊപ്പം
വരുന്ന ഒരു മഴയായ്‌
എന്റെ ഹൃദയത്തിലൊഴുകി
ഞാന്‍ നിന്നെ കണ്ടെടുക്കും
അന്ന് എന്റെ കണ്ണ്‌
ചുവന്നിരിക്കുന്നതെന്തിനെന്ന്
നീചോദിക്കാതിരിക്കുക..
നഷ്ട്‌മാവാനും
നഷ്ട്‌പ്പെടുത്താനും
എളുപ്പമാണല്ലോ..
നഷ്ട്‌പ്പെടലിന്റെ
വേദനയും
നഷ്ട്‌പ്പേട്ടതിനെ
തിരിച്ചെടുക്കാനുള്ള പാടും
നീ അറിയുന്നേയില്ലല്ലോ..
(കടപ്പാട്‌)






പൂവ്‌


ഞനൊരു കുപ്പി വള
പൊട്ടിച്ചു.
പൊട്ടിയിലിച്ചത്‌
രക്തം

ആ രക്തം എന്റെ
ഹൃദയത്തിന്റെ
കണ്ണീരായിരുന്നു
തുടച്ചു
കളയുന്ന കൈേലേസില്‍
പോലും
ചുവന്ന കണ്ണീരിന്
‍കറ പടര്‍ന്നേക്കും

അത്ര നിസ്സാരമായി
ചവിട്ടിയരഞ്ഞു
കളയാന്‍ കഴിമോ
ഞങ്ങള്‍ക്കാ പൂവ്‌






ഓര്‍മ്മപ്പെടുത്തല്‍


ഈ ഓര്‍മപ്പെടുത്തലിന്റെ
വാക്കുകളില്‍
നിന്നെ നോവിക്കാന്‍
മാത്രം മുള്‍മുനയുള്ളത്‌
ഏതിനാണ്‌.

ഉണ്മയില്‍ കെട്ടിയിരുന്ന
ബന്ധ ചരട്‌
അയയുമ്പോള്‍
മുറുക്കലിന്റെ
ധര്‍മമെറ്റിരുന്ന
ഏതു വാക്കാണ്‌
നിന്നെ അലോസരപ്പെടുത്തുന്നത്‌

ഒരു ബിസ്കറ്റിനു പോലും
നന്ദിയാട്ടി തരുന്ന
ഒരു ജന്തുവിന്റെ
രണ്ടക്ഷര നാമം
നിന്റെ സുഹൃത്തിനു
ചാര്‍ത്താന്‍ മാത്രം
എന്തു മര്യാദക്കേടാണ്‌
ഈ വാക്കുകളില്‍
‍നിനക്കു മേല്‍
വിഷമായി പടര്‍ന്നത്‌.

അസ്വസ്ഥകളൊക്കെയും
തെറിയാന്‍ പറയാന്‍
‍കഴിഞ്ഞാന്‍
നിന്റെ മനസ്സു
തണുക്കുമെങ്കില്
‍ആ തെറികള്‍
നീ ഇവിടെക്കെറിയുക

(കൂട്ടിചേര്‍ത്തത്‌)
ചിത്രം ഇവിടെ നിന്ന്‌

4 comments:

gabs അന്‍സാര്‍ പെരുമ്പിലാവ്‌ said...

കുത്തി നോവിക്കുക.....
നോവിന്റെ ആതി മറാതിരിക്കട്ടെ...

Ranjith chemmad / ചെമ്മാടൻ said...

"അത്ര നിസ്സാരമായി
ചവിട്ടിയരഞ്ഞു
കളയാന്‍ കഴിമോ
ഞങ്ങള്‍ക്കീ പൂവ്‌"

ഈ കവിതയും

CHANTHU said...

"ഈ ഓര്‍മപ്പെടുത്തലിന്റെ
വാക്കുകളില്‍
നിന്നെ നോവിക്കാന്‍
മാത്രം മുള്‍മുനയുള്ളത്‌
ഏതിനാണ്‌ "

നല്ല വരികള്‍ വായിക്കാനായി തന്നതിന്‌ നന്ദി.

Rafeeq said...

ആദ്യത്തേതു രണ്ടും ഇഷ്ടായി..

നല്ല വരികള്‍.. :)