കണ്ണുനീരില്ലാത്ത
കരച്ചിലാണിന്ന്
വേനലിന്
പഴകിയ ചൂലിന്റെ
നിറമുള്ള ആകാശം
കലാപത്തിനിടയില്‍
ഒറ്റപ്പെട്ടുപോയ
കുഞ്ഞിനെപോല്‍
ലോകം
ഇവിടെയും
എല്ലാവരും
എല്ലാം മറന്ന്
സ്നേഹിച്ചിരുന്നതല്ലേ..?
ഉപാധികളില്ലാതെ
സ്നേഹിക്കുകയും
സ്നേഹിക്കുവാനായി
ജീവിക്കുകയും ചെയ്യുന്ന
ഒരമ്മ
ഈ കുഞ്ഞിനെ
വന്നെടുത്തിരുന്നെങ്കില്‍....
എഴുതിയത്: പ്രഭാഷ്
Subscribe to:
Post Comments (Atom)
1 comment:
നല്ല കവിത
Post a Comment